കൊച്ചി: കോര്‍ഡിലിയ ക്രൂസ് ഷിപ്പ് ബുധനാഴ്ച കൊച്ചിയിലെത്തി. മുംബൈയില്‍ നിന്നും ലക്ഷദ്വീപിലേക്കു പോകുന്ന ആഡംബര നൗക ഒരു ദിവസത്തെ സന്ദര്‍ശനത്തിനാണ് കൊച്ചിയില്‍ നങ്കൂരമിട്ടത്. (Cordelia to reach Kochi )

വിനോദ യാത്രികരുമായി തുറമുഖത്തെത്തിയ കോര്‍ഡിലിയ ക്രൂസ് ഷിപ്പിന് ടൂറിസം (Tourism) വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ കോര്‍ഡിലിയ ക്രൂസ് ഷിപ്പിനു സ്വീകരണം നല്‍കിയിരിക്കുകയാണ്.

കോവിഡ് മഹാമാരിക്കു ശേഷം ആദ്യമായാണ് വിനോദ സഞ്ചാരികളുമായി ആഡംബര കപ്പല്‍ കൊച്ചിയിലെത്തുന്നത്.

വിനോദസഞ്ചാരമേഖലയില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് വന്നതോടെ കഴിഞ്ഞ ആഗസ്റ്റിലാണ് ക്രൂസ് ടൂറിസം പുനരാരംഭിക്കാന്‍ ഒരുങ്ങി മുംബൈ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ് കമ്ബനി കോര്‍ഡിലിയ ക്രൂയിസസ്. ജൂണില്‍ നടത്താനിരുന്ന ആദ്യയാത്ര കോവിഡ് രണ്ടാംതരം​​ഗംമൂലം ഉപേക്ഷിച്ചിരുന്നു .

തുടര്‍ന്ന് ഇപ്പോള്‍ യാത്രകളില്‍ സുരക്ഷയ്ക്ക് പ്രഥമപരി​ഗണന നല്‍കുമെന്നും മുതിര്‍ന്നവരുടെയും കുട്ടികളുടെയും ആരോഗ്യപരിപാലനത്തിന്‌ പ്രത്യേക ആരോഗ്യസംഘത്തെ സജ്ജമാക്കിയിട്ടുണ്ടെന്നും കമ്ബനി അറിയിച്ചിട്ടുണ്ട്. മാത്രമല്ല ചെക്ക്‌ ഇന്‍, ബോര്‍ഡിങ് എന്നിവ പൂര്‍ണമായും സമ്ബര്‍ക്കരഹിതമാണ്.

കോവിഡ് മഹാമാരിക്കു ശേഷം ആദ്യമായാണ് വിനോദ സഞ്ചാരികളുമായി ആഡംബര കപ്പല്‍ കൊച്ചിയിലെത്തുന്നത്.