വാഷിങ്ടണ്‍: മേഗന്‍റെയും ഹാരിയുടെയും കുഞ്ഞിന് രാജകുമാരന്‍ എന്ന പദവി ലഭിക്കാനിടയില്ലെന്ന് വ്യക്തമാക്കി രാജകുടുംബം. ഹാരിയുടെ സഹോദരനായ ചാള്‍സ് രാജകുമാരന്‍ രാജാവാകുന്നതോടെയാകും ഇത് സംഭവിക്കുക. രാജപദവിയിലുള്ളവരുടെ എണ്ണം ചാള്‍സ് രാജകുമാരന്‍ കുറക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ലഭിക്കുന്ന സൂചന. രാജ്യകുടുംബത്തിലുള്ളവരുടെ സുരക്ഷക്കും മറ്റ് കാര്യങ്ങള്‍ക്കുമായി വളരെയധികം തുക ചെലവഴിക്കേണ്ട പശ്ചാത്തലത്തിലാണ് ഇതെന്നാണ് വിശദീകരണം.

ഹാരിയുടേയും മേഗന്‍റെയും പുത്രനായ ആര്‍ക്കി രാജപരമ്പരയുടെ ഏഴാംതലമുറയിലാണ് പെടുന്നത്. എന്നാല്‍ പുത്രന്‍റെ സുരക്ഷക്കുവേണ്ടി ബക്കിങ് ഹാം പാലസ് പണമൊന്നും ചെലവഴിക്കുന്നില്ലെന്ന് ഹാരിയും മേഗനും നേരത്തേ വ്യക്തമാക്കിയിരുന്നു.

താന്‍ വംശീയ അധിക്ഷേപം നേരിടുന്നുവെന്ന് ആരോപിച്ച്‌ ബക്കിങ് ഹാം പാലസില്‍ നിന്നും സസക്സിലേക്ക് താമസം മാറിയതിതിനെ തുടര്‍ന്ന് രാജകുടുംബാംഗങ്ങള്‍ മേഗനോടും ഹാരിയോടും വിദ്വേഷത്തിലാണെന്നും പ്രചരണമുണ്ട്. എന്നാല്‍ നിലവിലുള്ള നിയമമനുസരിച്ച്‌ സസക്സില്‍ വളരുന്ന ലിലിബെറ്റിനും ആര്‍ക്കിക്കും സ്വാഭാവികമായും രാജകുടുംബത്തിന്‍റെ പിന്തുടര്‍ച്ചാവകാശവും അതിനാല്‍ രാജകുമാരന്‍ എന്ന പദവിയും ലഭിക്കും.

എന്നാല്‍ ലിലിബെറ്റിനും ആര്‍ക്കിക്കും പിന്തുടര്‍ച്ച ലഭിക്കാതിരിക്കാന്‍ വേണ്ടി രേഖകളില്‍ നിയമപരമായി തിരുത്തല്‍ വരുത്താനാണ് ചാള്‍സ് ഉദ്ദേശിക്കുന്നതെന്നാണ് സൂചന.