തി​രു​വ​ന​ന്ത​പു​രം: ആ​ദ്യ ടേ​മി​ല്‍ മ​ന്ത്രി​പ​ദം നി​ര്‍​ബ​ന്ധ​മി​ല്ലെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ പി​ടി​വാ​ശി​യി​ല്ലെ​ന്നും ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വും എം​എ​ല്‍​എ​യു​മാ​യ ആ​ന്‍റ​ണി രാ​ജു. ഇ​ക്കാ​ര്യ​ത്തി​ല്‍ മു​ന്ന​ണി​ക്കാ​യി വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ്, കേ​ര​ള കോ​ണ്‍​ഗ്ര​സ്- ബി, ​കോ​ണ്‍​ഗ്ര​സ്- എ​സ്, ഐ​എ​ന്‍​എ​ല്‍ എ​ന്നീ ഒ​റ്റ എം​ല്‍​എ​മാ​രു​ള്ള ക​ക്ഷി​ക​ള്‍​ക്ക് ടേം ​അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ന്ത്രി​മാ​രെ ന​ല്‍​കാ​നാ​ണ് ഇ​ട​തു മു​ന്ന​ണി​യി​ലെ തീ​രു​മാ​നം.

ആ​ന്‍റ​ണി രാ​ജു​വും ഗ​ണേ​ഷ്കു​മാ​റും ആ​ദ്യ ര​ണ്ട​ര വ​ര്‍​ഷ​വും രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി​യും അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ലും ര​ണ്ടാം ടേ​മി​ലും എ​ന്നാ​ണ് നി​ല​വി​ലെ ധാ​ര​ണ. അ​തി​നി​ടെ​യാ​ണ് ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ പ്ര​തി​ക​ര​ണം.