തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും. മലയാളം രണ്ടാം പേപ്പറോടെയാണ് പരീക്ഷ അവസാനിക്കുന്നത്.

എഴുത്ത് പരീക്ഷകള്‍ അവസാനിക്കുകയാണെങ്കിലും എസ്‌എസ്‌എല്‍സി ഐ ടി പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിവച്ചതിനാല്‍ വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും ആശങ്ക ബാക്കിയാണ്.

മെയ് അഞ്ചിന് തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന എസ്‌എസ്‌എല്‍സി ഐ ടി പ്രാക്ടിക്കല്‍ പരീക്ഷ കോവിഡ് വ്യാപനം കണക്കിലെടുത്താണ് മാറ്റിയത്. മൂല്യനിര്‍ണയം മെയ് 14 തുടങ്ങാനാണ് നേരത്തെ തീരുമാനിച്ചതെങ്കിലും പ്രാക്ടിക്കല്‍ പരീക്ഷ നടക്കാത്തതിനാല്‍ ഇതുസംബന്ധിച്ച്‌ അന്തിമതീരുമാനമായിട്ടില്ല.