കൊവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇല്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരും. അവശ്യ സേവന മേഖലകള്‍ മാത്രം പ്രവര്‍ത്തിക്കും.

നാളെ രാത്രി എട്ട് മുതല്‍ അടുത്ത 15 ദിവസം സംസ്ഥാനത്ത് സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. പെട്രോള്‍ പമ്പ്, ഐ ടി സ്ഥാപനങ്ങള്‍, മെഡിക്കല്‍- ടെലികോം മേഖല എന്നിവ പ്രവര്‍ത്തിക്കും. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജോലിക്ക് തടസമില്ല. മറ്റ് ഓഫീസുകള്‍ അടഞ്ഞ് കിടക്കും.

അതേസമയം സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാണ്. പുതുതായി 620,212 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 218 പേര്‍ രോഗം ബാധിച്ച് മരിച്ചു. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലും സ്ഥിതി ഭിന്നമല്ല. 13468 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. 81 പേര്‍ മരിച്ചു.