ഹൂസ്റ്റൻ ∙ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൻ (മാഗ്) നടത്തി വരുന്ന വിവിധ സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളോടൊപ്പം കായിക രംഗത്തും വീണ്ടും സജീവമാകുന്നു. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി മൂലം ഒരു വർഷമായി കായിക പരിപാടികൾക്ക് മുടക്കം സംഭവിച്ച സാഹചര്യത്തിൽ മാഗിന്റെ ക്രിക്കറ്റ് ടൂർണമെന്റിനെ ആവേശത്തോടെയാണ് ഹൂസ്റ്റനിലെ സ്പോർട്സ് പ്രേമികൾ സ്വാഗതം ചെയ്യുന്നത്.

ഏപ്രിൽ 17, 18, 24 (ശനി, ഞായർ, ശനി) തിയതികളിലായി സ്റ്റാ‌ഫോർഡ് സിറ്റിയുടെ ഗ്രൗണ്ടിലാണ് (3108, 5th Street, Stafford, TX 77477) മൽസരങ്ങൾ അരങ്ങേറുക. 17ന് ശനിയാഴ്ച രാവിലെ 7.30 മുതൽ വൈകുന്നേരം നാലു വരെയും 18 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞു ഒന്നു മുതൽ വൈകിട്ട് അഞ്ചു വരെയും ഫൈനൽ മൽസരങ്ങൾ 24 ന് ശനിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിച്ചു ഉച്ചയ്ക്ക് അവസാനിപ്പിക്കത്തക്ക വിധത്തിലാണ് മൽസരങ്ങൾ ക്രമീകരിച്ചിക്കുന്നത്.

ഹൂസ്റ്റനിലെ പ്രശസ്തരായ ക്രിക്കറ്റ് താരങ്ങളെ അണി നിരത്തി ഹൂസ്റ്റൺ വാരിയർസ്, സ്റ്റാ‌ഫോർഡ് ക്രിക്കറ്റ് ക്ലബ്, സ്റ്റാർസ്സ്‌ ഓഫ് ഹൂസ്റ്റൺ, റോയൽ സാവന്ന ക്രിക്കറ്റ് ക്ലബ്, എൻസിഎസി സൂപ്പർ കിങ്‌സ്, മാഗ്‌ ക്രിക്കറ്റ് ക്ലബ് തുടങ്ങി 6 പ്രമുഖ ടീമുകളാണ് ഇത്തവണ മാറ്റുരക്കുന്നത്. ‘മാഗ്’ ന്റെ സ്വന്തം ക്രിക്കറ്റ് ടീമും ആദ്യമായി മത്സരക്കളത്തിലിറങ്ങുന്നു എന്ന പ്രത്യേകതയും ഈ ടൂർണ്ണമെന്റിനുണ്ട്

അപ്നാ ബസാർ, മിസോറി സിറ്റി (മെഗാ സ്പോൺസർ), ജോബിൻ പ്രിയൻ ഗ്രൂപ്പ് (ഗ്രാൻഡ് സ്പോൺസർ), ആർവിഎസ് ഇൻഷുറൻസ് ഗ്രൂപ്പ്, മല്ലു കഫേ റേഡിയോ, ജോൺ ജേക്കബ് (ഫിനാൻഷ്യൽ പ്രൊഫഷണൽ) എന്നിവരാണ് ടൂർണമെന്റിന്റെ പ്രധാന സ്പോൺസർമാർ. ടീമംഗൾക്കും സംഘാടകർക്കും എല്ലാവിധ പ്രോത്സാഹനവും നൽകി ഈ ടൂർണമെന്റിനെ വൻവിജയമാക്കി തീർക്കണമെന്ന് മാഗ് ഭാരവാഹികൾ അഭ്യർഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: റജി കോട്ടയം – 832 723 7995, വിനോദ് വാസുദേവൻ – 832 528 6581, ജോജി ജോസഫ് – 713 515 8432, വാവച്ചൻ – 832 468 3322, രാജേഷ് വർഗീസ് – 832 273 0361‌.