തൃശൂർ പാലിയേക്കര ടോൾ പ്ലാസയിലെ പിരിവിന്റെ കാലാവധി കുറയ്ക്കണമെന്നാവശ്യപ്പെട്ട് അടുത്തയാഴ്ച കോൺഗ്രസ് ഹൈക്കോടതിയെ സമീപിക്കും.

ദേശീയപാതയുടെ നിർമാണത്തിന് ചിലവഴിച്ചതിനെക്കാൾ കൂടുതൽ തുക പിരിച്ചെടുത്തതായുള്ള വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിൽ നേതാക്കൾ മുൻപ് സുപ്രിംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഹൈക്കോടതിയാണ് വിഷയം പിരിഗണിക്കേണ്ടതെന്ന സുപ്രിംകോടതി നിർദേശപ്രകാരമാണ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

മുൻപ് പാലിയേക്കര ടോൾ പ്ലാസയിലെ ഫാസ് ടാഗ് സംവിധാനത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടി നാട്ടുകാർ രംഗത്ത് വന്നിരുന്നു. തുടർന്ന് കളക്ടറുടെ നിർദേശ പ്രകാരം പ്രശ്‌നം പരിഹരിക്കുംവരെ ഗേറ്റുകൾ തുറന്നു നൽകി ഗതാഗതക്കുരുക്ക് പരിഹരിച്ചിരുന്നു.