ഡാലസ്: പത്തനാപുരം പള്ളിമുക്ക് ചിറക്കടവിൽ മത്തായി ശാമുവേൽ ( പുന്നല കുഞ്ഞുട്ടി 91 ) ഡാലസിൽ നിര്യാതനായി. പരേതയായ ഏലിയാമ്മ ശാമുവേൽ ആണ് ഭാര്യ. പാസ്റ്റർ.മാത്യു ശാമുവേൽ, ജേക്കബ് ശാമുവേൽ, ഡോൺ ശാമുവേൽ, ജെസ്സി ജേക്കബ്, ഷൈനി ബിജി (എല്ലാവരും ഡാലസിൽ), റോസമ്മ ജോൺസൺ (ഹൈദരാബാദ്) എന്നിവരാണ് മക്കൾ.

പൊതുദർശനം നാളെ (വെള്ളി) വൈകിട്ട് 5 മുതൽ 8 മണി വരെ ഡാലസിലെ സണ്ണിവെയിലിലുള്ള ന്യൂഹോപ് (500 US – 80, Sunnyvale. Tx 75182) ഫ്യൂണറൽ ഹോമിൽ. സംസ്കാരം ജനുവരി 2 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് ശുശ്രുഷകൾക്ക് ശേഷം ന്യൂഹോപ് സെമിത്തേരിയിൽ.