തൃശൂർ ജില്ലയിൽ ഇന്ന് 703 പേർക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. 793 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7812 ആണ്. തൃശൂർ സ്വദേശികളായ 89 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.

ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 52766 ആണ്. 44559 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്. ജില്ലയിൽ ബുധനാഴ്ച്ച സമ്പർക്കം വഴി 680 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 4 ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 7 പേർക്കും, രോഗ ഉറവിടം അറിയാത്ത 12 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.