പാരിസ്: പുതുവര്‍ഷത്തില്‍ കോവിഡ് വാക്സിന്‍ വിതരണം രാജ്യവ്യാപകമായി ആരംഭിക്കുമെന്ന് ഫ്രാന്‍സ്. അമേരിക്കയിലെ നാല് സംസ്ഥാനങ്ങള്‍ കോവിഡ് വാക്‌സിന്‍ വിതരണത്തിനുള്ള നടപടികള്‍ ആരംഭിച്ചതിന് പിന്നാലെയാണ് ഫ്രാന്‍സിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. 1.5 ബില്യണ്‍ യൂറോ (1.77 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍) ആണ് ഫ്രാന്‍സ് വാക്‌സിന്‍ വാങ്ങുന്നതിനായി വകയിരുത്തിയിട്ടുള്ളത്. എന്നാല്‍ രാജ്യത്തെ ജനങ്ങളില്‍ ഭൂരുഭാഗവും വാക്‌സിനെടുക്കാന്‍ തയ്യാറാകുമോ എന്നകാര്യത്തില്‍ ആശങ്കയുണ്ടെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി ജൂന്‍ കാസ്റ്റെക്‌സ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഫ്രാന്‍സിലെ 59 ശതമാനം പേര്‍ മാത്രമാണ് കോവിഡ് വാക്‌സിനോട് സന്നദ്ധത കാട്ടുന്നതെന്നാണ് റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഈ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുന്നുണ്ട്.