കുര്യൻ പ്രക്കാനം

കനേഡിയൻ മലയാളി സംഘടനകുടെ ഫെഡറേഷൻ രൂപീകരിക്കുന്നതിന്റെ ഭാഗമായി കാനഡയിലെ വലുതും ചെറുതുമായ  സംഘടനകളെയും കോർത്തിണക്കി കനേഡിയൻ മലയാളി ഐക്യവേദി നിലവിൽ വന്നതായി കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് ബ്രിട്ടീഷ് കൊളംബിയ പ്രസിഡന്റ്,രാജശ്രീ നായർ  ഫോണിക്സ് റിച്ച്മണ്ട്  മലയാളീ അസോസിയേഷൻ പ്രസിഡണ്ട് ജോൺ നൈനാൻ  മിസ്സിസ്സാഗ കേരള അസോസിയേഷൻ പ്രസിഡണ്ട്  പ്രസാദ് നായർ എന്നിവർ അറിയിച്ചു.  കുര്യൻ പ്രക്കാനത്തിന്റെ നേതൃത്വത്തിൽ ഒരു അഡ്‌ഹോക് കമ്മറ്റിയെ തുടർപ്രവർത്തനത്തിനായി  തിരഞ്ഞെടുത്തതായും  സംഘടനാ നേതാക്കൾ പറഞ്ഞു..

കാനഡയിലുള്ള എല്ലാ സംഘടനകളെയും ഒരു കുടകീഴിൽ കൊണ്ടുവരണമെന്നുള്ളത് ദീർഘനാളായി ഇവിടുത്തെ മലയാളികൾ ആഗ്രഹിക്കുന്ന ഒരു സ്വപ്നമാണ് ഇപ്പോള്‍ സാക്ഷാല്‍കരിക്കപ്പെടുന്നത്. കാനഡയിലെ വിവിധ പ്രൊവിൻസുകളിൽ  പ്രവർത്തിക്കുന്ന എല്ലാ സംഘടനകളെയും നേതാക്കന്മാരെയും ഈ ഐക്യവേദിയിലേക്ക്  സ്വാഗതം ചെയ്യുന്നതായി  കുര്യൻ പ്രക്കാനം അറിയിച്ചു.

പ്രവാസിലോകത്തെ പ്രമുഖ ജലോത്സവമായ കനേഡിയൻ നെഹ്‌റു ട്രോഫിയുടെ മുഖ്യ സംഘാടകൻ,കാനഡയിലെ ബ്രാംപ്ടൻ മലയാളി സമാജം പ്രസിഡണ്ട്, ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റീസ് മെമ്പർ , ലോക കേരള സഭാംഗം , നോർക്ക കാനഡ ഹെൽപ്പ്ലൈൻ  കോഓർഡിനേറ്റർ തുടങ്ങി വിവിധതലങ്ങളിൽ  പ്രവർത്തിക്കുന്ന  കുര്യൻ പ്രക്കാനം പ്രവാസിലോകത്തെ സജീവ സാന്നിദ്ധ്യമാണ്.

കനേഡിയൻ മലയാളീകളുടെ ഈ കൂട്ടായ്മയിൽ പ്രവർത്തിക്കാൻ താല്പര്യം ഉള്ള സംഘടനകൾ 647 917 5464 എന്ന  നമ്പറിൽ ബന്ധപ്പെടേണ്ടതാണ്