ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. വേള്‍ഡോമീറ്ററിന്റെ കണക്കനുസരിച്ച്‌ ലോകത്ത് 1,30,27,830 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 571,076 ആയി ഉയര്‍ന്നു. 7,575,516 പേര്‍ ഇതുവരെ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 1,94,325 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ വെെറസ് ബാധിച്ച്‌ മരിച്ചത് 5.71 ലക്ഷം പേര്‍.

അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും ഒന്നാമത്. അമേരിക്കയില്‍ 3,413,936 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 58,290 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ 137,782 ആയി. 1,517,077പേര്‍ രോഗമുക്തി നേടി. ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. കൊവിഡ് ബാധിതരുടെ എണ്ണം 1,866,176 ആയി. 25,364 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 72,151 മരണം.

കൊവിഡ് രോഗികളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 879,466 ആയി ഉയര്‍ന്നു. 23,187 മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 554,429 പേര്‍ രോഗമുക്തി നേടിയെന്നത് ആശ്വാസം നല്‍കുന്നു.