മുംബൈ: സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ പന്തില്‍ നിന്ന് ബാറ്റ്സ്മാന്‍മാരെ പുറത്താക്കാനായുള്ള എം‌എസ് ധോണിയുടെ ആസൂത്രണം വിജയിച്ച എത്രയോ സംഭവങ്ങള്‍ക്ക് ക്രിക്കറ്റ് ഫീല്‍ഡുകള്‍ സാക്ഷിയായതാണ്. തന്റെ ഉപദേശങ്ങള്‍ക്കനുസരിച്ച്‌ കളിക്കാത്തതിന് ഇടം കൈയന്‍ ബൗളറെ ധോണി ശാസിച്ച സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്. തന്റെ കരിയറില്‍ ധോണി എത്രത്തോളം നിര്‍ണായക പങ്കുവഹിച്ചുവെന്ന് വെളിപ്പെടുത്തുകയാണ് കുല്‍ദീപ് ഇപ്പോള്‍. സ്റ്റമ്ബുകള്‍ക്ക് പിന്നിലുള്ള ക്യാപ്റ്റന്‍ കൂളിനെ അഭാവം കാര്യമായി അനുഭവപ്പെടുന്നതായി ഇഎസ്‌പിഎന്‍ ക്രിക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കുല്‍ദീപ് പറഞ്ഞു.

അന്താരാഷ്ട്ര കരിയര്‍ ആരംഭിക്കുന്നതിന് മുമ്ബ് താന്‍ പിച്ച്‌ വായിക്കാന്‍ പഠിച്ചിരുന്നില്ലെന്ന് ധോണിയുടെ കാലഘട്ടം അനുസ്മരിച്ചുകൊണ്ട് കുല്‍ദിപ് പറഞ്ഞു.. “ഞാന്‍ എന്റെ കരിയര്‍ ആരംഭിക്കുമ്ബോള്‍, പിച്ച്‌ വായിക്കുന്നതില്‍ ഞാന്‍ നന്നല്ലായിരുന്നു. ഞാന്‍ ഒരിക്കലും വിക്കറ്റിനെക്കുറിച്ച്‌ ചിന്തിച്ചിട്ടില്ല. അതിനാല്‍ ഇത് ഒരു സ്പിന്നിംഗ് ട്രാക്കാണെങ്കിലോ അതില്‍ കുറച്ച്‌ പുല്ലുണ്ടെങ്കിലോ എങ്ങനെ പന്തെറിയാമെന്ന് ഞാന്‍ ആസൂത്രണം ചെയ്തിട്ടില്ല.”