Author: Editorial Team

കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി​യ യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ

കൊ​ച്ചി: കാ​പ്പ ചു​മ​ത്തി ക​ണ്ണൂ​ർ ജി​ല്ല​യി​ൽ നി​ന്നും നാ​ടു​ക​ട​ത്തി​യ യു​വാ​വി​നെ എ​റ​ണാ​കു​ള​ത്തെ ലോ​ഡ്ജി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​തി​രൂ​ർ പ​റാം​കു​ന്നി​ലെ കൂ​രാ​ഞ്ചി വീ​ട്ടി​ൽ കെ.​വി​ഥു​നെ (32)യാ​ണ് രാ​വി​ലെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ഈ ​മാ​സം 18ന് ​കാ​പ്പ ചു​മ​ത്തി ഇ​യാ​ളെ നാ​ട് ക​ട​ത്തി​യ​ത്. ക​ണ്ണൂ​ര്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​ർ. ഇ​ള​ങ്കോ​യു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ റേ​ഞ്ച് ഡി​ഐ​ജി​യാ​ണ് നാ​ടു​ക​ട​ത്താ​ൻ ഉ​ത്ത​ര​വി​ട്ട​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന്...

Read More

ശ​രീ​ര​ത്തി​ന്‍റെ ര​ഹ​സ്യ​ഭാ​ഗ​ങ്ങ​ളി​ൽ ഒ​ളി​പ്പി​ച്ച് സ്വ​ർ​ണ​ക്ക​ട​ത്ത്; ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും ക​സ്റ്റം​സി​ന്‍റെ സ്വ​ർ​ണ​വേ​ട്ട. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല​പ്പു​റം വേ​ങ്ങൂ​ർ സ്വ​ദേ​ശി അ​ഷ്ക​ർ അ​ലി, കോ​ഴി​ക്കോ​ട് ബേ​പ്പൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ന​സ് എ​ന്നി​വ​രെ പി​ടി​കൂ​ടി. 715 ഗ്രാം ​സ്വ​ർ​ണം ശ​രീ​ര​ത്തി​ന്‍റെ ര​ഹ​സ്യ ഭാ​ഗ​ത്ത് ഒ​ളി​പ്പി​ച്ചാ​ണ് മു​ഹ​മ്മ​ദ് അ​ന​സ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. 1,633 ഗ്രാം ​സ്വ​ർ​ണം എ​മ​ർ​ജ​ൻ​സി ബാ​റ്റ​റി​യി​ൽ ഒ​ളി​പ്പി​ച്ചാ​ണ് അ​ഷ്ക​ർ അ​ലി ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. ഇ​രു​വ​രെ​യും ചോ​ദ്യം ചെ​യ്യു​ക​യാ​ണെ​ന്ന് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ...

Read More

നോട്ടിലും മതം..! കറൻസിയിൽ ല​ക്ഷ്മി​ദേ​വി​യും ഗ​ണ​പ​തി​യും വേണമെന്ന് കേജരിവാൾ

ന്യൂഡൽഹി: പുതിയ കറൻസി നോട്ടുകളിൽ ലക്ഷ്മിദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ച് ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കേജരിവാൾ. മഹാത്മാഗാന്ധിയുടെ ചിത്രത്തിനൊപ്പം ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളും ചേർക്കുന്നത് ഇന്ത്യക്ക് അഭിവൃദ്ധി കൊണ്ടുവരുമെന്നും കേജരിവാൾ പറഞ്ഞു. കറൻസി നോട്ടുകൾ പൂർണമായി മാറ്റാനല്ല താൻ ആവശ്യപ്പെടുന്നതെന്നും പകരം ലക്ഷ്മിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തി പുതിയ കറൻസി നോട്ടുകൾ വേണമെന്നാണ് അഭ്യർഥിക്കുന്നതെന്നും ഡൽഹി മുഖ്യമന്ത്രി വ്യക്തമാക്കി. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഹിന്ദുവികാരം ഉണർത്തുകയെന്ന ലക്ഷ്യംവച്ച് കേജരിവാളിന്‍റെ പരാമർശം. എല്ലാ ദിവസവും പുതിയ കറൻസി നോട്ടുകൾ അച്ചടിക്കുന്നു. അപ്പോൾ ഈ ചിത്രങ്ങൾ ചേർക്കാം. രണ്ടു ദൈവങ്ങളും സമൃദ്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്തോനേഷ്യ ഒരു മുസ്ലിം ഭൂരിപക്ഷ രാജ്യമാണ്. അതിൽ 2-3 ശതമാനം ഹിന്ദുക്കൾ മാത്രമേ ഉള്ളു. അവരുടെ കറൻസിയിൽ ഗണേശിന്‍റെ ചിത്രമുണ്ട്. ഇന്തോനേഷ്യക്ക് ചെയ്യാൻ കഴിയുമ്പോൾ എന്തുകൊണ്ട് നമ്മൾക്ക് ചെയ്യാൻ കഴിയില്ലെന്നും കേജരിവാൾ...

Read More

‘ദാരിദ്ര്യത്തിന്റെ നിറം കറുപ്പാണെന്ന് ആര് പറഞ്ഞു?’തെരുവില്‍ പൂ വില്‍ക്കാനിറങ്ങിയ മോഡലിന് വിമര്‍ശനം

പലതരം ഫോട്ടോഷൂട്ടുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ട്രെന്‍ഡാവാകയും ചര്‍ച്ചയാവുകയും ചെയ്യാറുണ്ട്. ഏതെങ്കിലും സംഭവത്തേയോ സാഹചര്യത്തേയോ ഫോട്ടോകളില്‍ കോര്‍ത്തിണക്കി കഥപറയുന്ന കണ്‍സെപ്റ്റ് ഫോട്ടോ സ്റ്റോറികളും അടുത്തകാലത്തായി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധപിടിച്ചുപറ്റാറുണ്ട്. എന്നാല്‍, അത്തരത്തിലൊരു പരീക്ഷണം നടത്തി സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം ഏറ്റുവാങ്ങുകയാണ് മലയാളിയായ മോഡല്‍ അന്‍ഷ മോഹന്‍. കഴിഞ്ഞ സ്വാതന്ത്യദിനത്തിന്റെ പിറ്റേന്ന്, ആകെ മൊത്തം ‘കറുപ്പിച്ച’ മേക്കോവറുമായി നഗരത്തില്‍ പൂവും ദേശീയ പതാകയും വില്‍ക്കാന്‍ ഇറങ്ങിയതിന്റെ ചിത്രം താരം സ്വന്തം ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ പങ്കുവെച്ചിരുന്നു. ആ ചിത്രത്തിനും തുടര്‍ന്ന് പങ്കുവെച്ച ചിത്രങ്ങള്‍ക്കും താഴെയാണ് വിമര്‍ശന കമന്റുകള്‍ വരുന്നത്. ഫോട്ടോഷൂട്ടിന്റെ മേക്ക് ഓവര്‍ വീഡിയോയും ബിഹൈന്‍ഡ് ദി സീന്‍സ് വീഡിയോയും മോഡല്‍ പുറത്തുവിട്ടിരുന്നു. ഇവയ്ക്കും വലിയ രീതിയിലുള്ള വിമര്‍ശനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. നിറത്തിന്റെ പേരിലുള്ള വേര്‍തിരവാണെന്നാണ് പ്രധാനമായും സോഷ്യല്‍ മീഡിയ വിമര്‍ശനം. ബോധപൂര്‍വ്വമായ വംശീയാധിക്ഷേപമാണെന്നും ചിലര്‍ ചിത്രങ്ങള്‍ക്ക് താഴെ കമന്റ് ചെയ്തു. പറക്കും തളിക സിനിമയിലെ ബാസന്തിയെ ഓര്‍മ്മിപ്പിച്ച് മോഡല്‍ പങ്കുവെച്ച വീഡിയോയ്ക്ക് താഴെയും വിമര്‍ശനമുണ്ടായിരുന്നു. എന്നെ ട്രോളാന്‍ ഞാന്‍ തന്നെയുണ്ട് എന്ന ക്യാപ്ഷനോടെ പങ്കുവെച്ച് വീഡിയോയ്ക്കു താഴെ, ഇതില്‍ തമാശയായി ഒന്നുമില്ലെന്നും എല്ലാ തലത്തിലും തെറ്റായ ആശയമാണ് ചിത്രം നല്‍കുന്നതെന്നും പലരും ചൂണ്ടിക്കാട്ടി. ദാരിദ്രത്തിന്റെ നിറം കറുപ്പാണെന്ന് ആരുപറഞ്ഞു എന്ന ചോദ്യവും ഉയരുന്നുണ്ട്. അതേസമയം, താരത്തിന് പിന്തുണയുമായും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. താരം നടത്തിയ മേക്കോവറിനേയും അതിന്റെ പിന്നിലെ കഠിനധ്വാനത്തേയും പലരും പുകഴ്ത്തി. മേക്കപ്പ് ആര്‍ട്ടിസ്റ്റിനും ഫോട്ടോഗ്രാഫര്‍ക്കും കൈയ്യടിച്ചവരും നിരവധി. ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തെ വരച്ചുകാട്ടുന്ന ‘പവര്‍ഫുളായ’ കണ്‍സെപ്റ്റ് ആണ് ഇതെന്നും ചിലര്‍ കമന്റ് ചെയ്തു. കോഴിക്കോട് സ്വദേശിയാണ് മോഡല്‍ അന്‍ഷ മോഹന്‍. ബിനു സീന്‍സ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയ...

Read More

ഋ​ഷി സു​നാ​ക് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി​യാ​കും

ല​ണ്ട​ൻ: ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ഋ​ഷി സു​നാ​ക് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി​യാ​കും. ലി​സ് ട്ര​സി​ന്‍റെ പി​ൻ​ഗാ​മി​യാ​യാ​ണ് ഋ​ഷി എ​ത്തു​ന്ന​ത്. എ​തി​ർ സ്ഥാ​നാ​ർ​ഥി പെ​ന്നി മോ​ർ​ഡ​ന്‍റ് മ​ത്സ​ര​രം​ഗ​ത്തു​നി​ന്നും പി​ൻ​മാ​റി​യ​തോ​ടെ​യാ​ണ് ഋ​ഷി സു​നാ​ക് പ്ര​ധാ​ന​മ​ന്ത്രി​പ​ദ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്. ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി​യെ ക​ണ്ടെ​ത്താ​ൻ ഭ​ര​ണ​ക​ക്ഷി​യാ​യ ക​ൺ​സ​ർ​വേ​റ്റീ​വ് പാ​ർ​ട്ടി​യി​ൽ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ സു​നാ​ക് മു​ന്നി​ലാ​യി​രു​ന്നു. മ​ത്സ​ര​ത്തി​നി​റ​ങ്ങാ​ൻ കു​റ​ഞ്ഞ​ത് നൂ​റു പേ​രു​ടെ പി​ന്തു​ണ ആ​വ​ശ്യ​മാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് പെ​ന്നി മോ​ർ​ഡ​ന്‍റ് മ​ത്സ​ര​രം​ഗ​ത്തു​നി​ന്നും പി​ൻ​മാ​റി​യ​ത്. ക​ടു​ത്ത പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ബ്രി​ട്ടീ​ഷ് സ​ന്പ​ദ്‌​വ്യ​വ​സ്ഥ​യെ ശ​രി​പ്പെ​ടു​ത്താ​ൻ വേ​ണ്ടി​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നു സു​നാ​ക് പ​റ​ഞ്ഞു. നേ​ര​ത്തേ ബോ​റി​സ് ജോ​ൺ​സ​ന്‍റെ പി​ൻ​ഗാ​മി​യെ ക​ണ്ടെ​ത്താ​നാ​യി ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ലി​സ് ട്ര​സി​നോ​ടു സു​നാ​ക് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ലി​സ് ട്ര​സ് 45 ദി​വ​സ​ത്തി​ന​കം രാ​ജി​വ​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പി​ന്...

Read More