പന്ത് ഗവർണറുടെ കോർട്ടിൽ തന്നെ! വിസിമാർക്ക് തത്കാലം തുടരാമെന്ന് ഹൈക്കോടതി
കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജി ആവശ്യപ്പെട്ട ഒൻപത് സർവകലാശാലകളിലെ വൈസ് ചാൻസലർമാർക്ക് തത്കാലം തുടരാമെന്ന് ഹൈക്കോടതി. സർവകലാശാല ചാൻസലർ കൂടിയായ ഗവർണറുടെ അന്തിമ ഉത്തരവ് വരെ വിസിമാർക്ക് തുടരാമെന്ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് വ്യക്തമാക്കി. രാജി ആവശ്യപ്പെട്ട് ഗവർണർ കത്തയച്ചത് ശരിയായില്ലെന്നും കോടതി നിരീക്ഷിച്ചു. നിയമപ്രകാരം മാത്രമേ വിസിമാർക്കെതിരെ നടപടി പാടുള്ളു. ഗവർണർ വിസിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെ രാജി ചോദിച്ച കത്ത് അസാധുവായെന്നും കോടതി വ്യക്തമാക്കി. ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ വിസിമാർക്ക് വിശദീകരണം നൽകാം. വിശദീകരണം കേട്ടശേഷം ഗവർണർക്ക് അന്തിമ നടപടി സ്വീകരിക്കാമെന്നും കോടതി അറിയിച്ചു. നവംബർ മൂന്നിനുള്ളിൽ വിശദീകരണം നൽകണമെന്നാണ് ഗവർണർ വിസിമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിയമനം റദ്ദാക്കാതിരിക്കാൻ കാരണമറിയിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ വിസിമാർക്ക് തങ്ങളുടെ ഭാഗം വ്യക്തമാക്കാൻ പത്ത് ദിവസം കൂടി ലഭിക്കും. വിസി നിയമനം യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായി എന്നതാണ് പ്രശ്നമെന്നും ഗവർണർ പറഞ്ഞു. ചില വിസിമാർ മികച്ചവരാണ്, പക്ഷേ സുപ്രീം കോടതി വിധി തനിക്ക് നടപ്പാക്കണം. സുപ്രീം കോടതി ആർക്കും ഇളവ് കൊടുത്തിട്ടില്ല. മികച്ച പ്രകടനം കാഴ്ചവച്ച വിസിമാരോട് അനുകമ്പയെന്നും ഗവർണർ പറഞ്ഞു. എന്നാൽ ഡിജിറ്റൽ, ശ്രീനാരായണ വിസിമാർക്കെതിരേ നടപടിയുണ്ടാകുമെന്നും ഗവർണർ വിശദമാക്കി. വിസിമാരോട് രാജി വേണ്ടെന്ന് പറഞ്ഞത് എൽഡിഎഫ് ആണ്. വിസിമാർക്ക് വേണമെങ്കിൽ വീണ്ടും അപേക്ഷിക്കാം. യോഗ്യതയുണ്ടെങ്കിൽ സ്ഥാനത്ത് വരാം. സ്വാഭാവിക നീതി നിഷേധിച്ചിട്ടില്ല. ഒരു വിസിയേയും പുറത്താക്കിയിട്ടില്ലെന്നും ഗവർണർ...
Read More



