കൊ​ച്ചി: കാ​പ്പ ചു​മ​ത്തി ക​ണ്ണൂ​ർ ജി​ല്ല​യി​ൽ നി​ന്നും നാ​ടു​ക​ട​ത്തി​യ യു​വാ​വി​നെ എ​റ​ണാ​കു​ള​ത്തെ ലോ​ഡ്ജി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​തി​രൂ​ർ പ​റാം​കു​ന്നി​ലെ കൂ​രാ​ഞ്ചി വീ​ട്ടി​ൽ കെ.​വി​ഥു​നെ (32)യാ​ണ് രാ​വി​ലെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ഈ ​മാ​സം 18ന് ​കാ​പ്പ ചു​മ​ത്തി ഇ​യാ​ളെ നാ​ട് ക​ട​ത്തി​യ​ത്. ക​ണ്ണൂ​ര്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​ർ. ഇ​ള​ങ്കോ​യു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ റേ​ഞ്ച് ഡി​ഐ​ജി​യാ​ണ് നാ​ടു​ക​ട​ത്താ​ൻ ഉ​ത്ത​ര​വി​ട്ട​ത്.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചു.