Author: Editorial Team

‘പിണറായി സർക്കാർ തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾ തുടരും’; വി ഡി സതീശനെ കൈപിടിച്ച് സ്വീകരിച്ച് പിണറായി വിജയൻ

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ എത്തി. ബേക്കറി ജംഗ്ഷനിലെ പിണറായിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. ചായ സത്കാരത്തിന് ശേഷം വി ഡി സതീശൻ മടങ്ങി. അദ്ദേഹത്തിന്റെ പിന്തുണ തേടിയാണ് എത്തിയത്. അദ്ദേഹം കേരളത്തിലെ മുതിർന്ന നേതാവ്. പിണറായി സർക്കാർ തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾ തുടരുമെന്ന് വി ഡി സതീശൻ വ്യക്തമാക്കി. പിണറായി വിജയൻ കാര്യങ്ങൾ പിന്നെ പറയാം എന്ന ഒറ്റവരിയിൽ പ്രതികരിച്ചു. ഇനി അദ്ദേഹം രമേശ് ചെന്നിത്തലയെ സന്ദർശിക്കാൻ വസതിയിലേക്ക് പുറപ്പെടും. മുഖ്യമന്ത്രി പ്രഖ്യാപനം വന്നയുടനെ തന്നെ പിണറായിയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടിയിരുന്നില്ല. അതുകൊണ്ടാണ് പിണറായിയെ നേരിൽ കാണാൻ സതീശൻ എത്തുന്നത്. ഉച്ചയോടെ യുഡിഎഫ് യോഗത്തിൽ സതീശൻ പങ്കെടുക്കും. ഇതിന് ശേഷം സതീശൻ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കൊച്ചിയിലേക്ക് പോകും. വൈകിട്ട് 6.30 ഓടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന വി.ഡി. സതീശന് ഗംഭീര സ്വീകരണമാണ് കോൺഗ്രസ് പ്രവർത്തകർ...

Read More

വിഡി സതീശൻ രമേശ് ചെന്നിത്തലയുടെ വീട്ടിൽ; ചെന്നിത്തല തന്റെ നേതാവെന്ന് സതീശൻ, മന്ത്രി സ്ഥാനം പാർട്ടി തീരുമാനിക്കുമെന്ന് ചെന്നിത്തല

തിരുവനനന്തപുരം: ഒന്നിച്ച് മാധ്യമങ്ങളെ കണ്ട് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനും രമേശ് ചെന്നിത്തലയും. രമേശ് ചെന്നിത്തലയെ കാണാനായി വി ഡി സതീശൻ വീട്ടിലെത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരുവരും ഒരുമിച്ച് മാധ്യമങ്ങളെ കണ്ടത്. ചെന്നിത്തല തന്റെ നേതാവാണെന്ന് സതീശൻ പറഞ്ഞു. മന്ത്രി സ്ഥാനം പാർട്ടി തീരുമാനിക്കുമെന്നും ഒരു ഉപാധിയും ഇല്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. ഒപ്പം നിൽക്കുന്ന രണ്ട് എംഎൽഎമാരെ മന്ത്രി ആക്കണമെന്ന് ആവശ്യപ്പെടും. ബോർഡ് കോർപ്പറേഷനുകളിൽ പ്രാതിനിധ്യം ആവശ്യപ്പെടും. നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ രമേശ് ചെന്നിത്തല ഇക്കാര്യം ആവശ്യപ്പെടും. വൈകിട്ട് കേരളത്തിൽ എത്തുന്ന കെ സി വേണുഗോപാൽ രമേശ് ചെന്നിത്തലയെ കാണും. ആവശ്യങ്ങൾ കെ സി ക്ക് മുന്നിൽ അവതരിപ്പിക്കാനാണ് രമേശ് ചെന്നിത്തലയുടെ നീക്കം. ജോസഫ് വാഴയ്ക്കനെ കെപിസിസി അധ്യക്ഷ സ്ഥാനമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെടും. അതേസമയം ആഭ്യന്തരവകുപ്പ് വിട്ടുനൽകിയാൽ ഭരണത്തിൽ പല അധികാര കേന്ദ്രങ്ങൾ ഉണ്ടാകുമെന്നാണ് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്റെ വിലയിരുത്തൽ. അതിനിടെ യുഡിഎഫ് മന്ത്രിസഭയിൽ രമേശ് ചെന്നിത്തല ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ചെയർമാൻ പി ജെ ജോസഫും മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യനും...

Read More

കോട്ടയം സിഎംഎസ് കോളേജ് അലുമ്‌നി ഹൂസ്റ്റണ്‍ ചാപ്റ്റര്‍ ഉദ്ഘാടനം – സൗഹൃദവും സ്മരണകളും പങ്കിട്ട ഹൃദയസ്പര്‍ശിയായ സംഗമം

ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: കേരളത്തിലെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ചരിത്രപ്രസിദ്ധമായ കോട്ടയം സിഎംഎസ് കോളേജിന്റെ പൂര്‍വവിദ്യാര്‍ത്ഥികളും മുന്‍ അധ്യാപകരും ഒരുമിച്ചുകൂടിയ അലുമ്‌നി സംഗമം സൗഹൃദത്തിന്റെയും ഓര്‍മ്മകളുടെയും മനോഹര വേദിയായി മാറി. മെയ് 12-ന് വൈകുന്നേരം 6.30-ന് ഗ്രേറ്റര്‍ ഹൂസ്റ്റണിലെ സെന്റ് തോമസ് ചര്‍ച്ച് ഫെല്ലോഷിപ്പ് ഹാളില്‍ നടന്ന സമ്മേളനത്തിലാണ് സിഎംഎസ് കോളേജ് അലുമ്‌നി ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്. റവ. ദീബു എബി ജോണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ CMS കോളേജിന്റെ മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. റോയ് സാം ഡാനിയേല്‍ മുഖ്യാതിഥിയായി പങ്കെടുത്തു. CMS കോളേജിലെ കെമിസ്ട്രി വിഭാഗത്തിലെ മുന്‍ പ്രൊഫസറായ പ്രൊഫ. സക്കറിയ ഉമ്മന്‍ സ്വാഗതം ആശംസിച്ചു. മുന്‍ സഹപ്രവര്‍ത്തകരെയും വിദ്യാര്‍ത്ഥികളെയും വീണ്ടും ഒരുമിപ്പിച്ച് പഴയ സൗഹൃദങ്ങള്‍ പുതുക്കുകയും കോളജ് ജീവിതത്തിലെ മധുരസ്മരണകള്‍ പങ്കിടുന്നതിനുള്ള വേദിയാകുകയുമാണ് ഈ അലുമ്‌നി സംരംഭത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. റവ. ദീബു എബി ജോണ്‍, പ്രൊഫ. ഡോ. റോയ് സാം ഡാനിയേല്‍, റവ. ഫാ. ഡോ. ഐസക് ബി. പ്രകാശ്, വി. വി. ബാബുക്കുട്ടി, ജോണ്‍ ചാക്കോ (ജോസ് കോട്ടയം) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പരിപാടിയുടെ ഭാഗമായി ജെയിംസ് മാത്യു അവതരിപ്പിച്ച ഗാനസന്ധ്യയും ശ്രദ്ധേയമായി. സന്ധ്യയിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ നിമിഷങ്ങളിലൊന്നായി കോളേജിന്റെ മുന്‍ പ്രിന്‍സിപ്പലായിരുന്ന പരേതനായ റവ. എം. സി. ജോണിനെ അനുസ്മരിച്ച് ടിറ്റി മാത്യു അവതരിപ്പിച്ച ആദരാഞ്ജലി മാറി. പങ്കെടുത്തവര്‍ കോളജ് ജീവിതത്തിലെ അനുഭവങ്ങളും ഓര്‍മ്മകളും പങ്കുവെച്ചത് സംഗമത്തിന് കൂടുതല്‍ ആത്മീയതയും ഉല്ലാസവും പകര്‍ന്നു. തുടര്‍ന്ന് നടന്ന ബിസിനസ് സെഷനില്‍ ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രൊഫ. സക്കറിയ ഉമ്മനെ രക്ഷാധികാരിയായും ടിറ്റി മാത്യുവിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. പ്രൊഫ. ടോം തോമസ്, വി. വി. ബാബുക്കുട്ടി, ഡോ. ജാന്‍സി ജേക്കബ്, ശ്രീമതി ഷൈനി ഒമ്മന്‍, സുഗു ഫിലിപ്പ് എന്നിവര്‍ ബോര്‍ഡ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. കോളേജിലെ കെമിസ്ട്രി വിഭാഗത്തിലെ മുന്‍ പ്രൊഫസറായ പ്രൊഫ. ടോം തോമസ് നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് എല്ലാവരും പങ്കെടുത്ത സൗഹൃദ വിരുന്നോടെ സമ്മേളനം...

Read More

നീറ്റ് പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു; പരീക്ഷ ജൂൺ 21 ന്

ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന്  NEET UG 2026 പരീക്ഷ റദ്ദാക്കിയതിന് ശേഷം, നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) പുതിയ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. രാജ്യമെമ്പാടും പരീക്ഷ ജൂൺ 21 ന് നടക്കും. “ഇന്ത്യാ സർക്കാരിന്റെ അംഗീകാരത്തോടെ, പുനഃക്രമീകരിച്ച NEET (UG) 2026 പരീക്ഷയുടെ തീയതികൾ പ്രഖ്യാപിക്കുന്നു. പരീക്ഷ 2026 ജൂൺ 21 ന് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നു.” NTA യുടെ ഔദ്യോഗിക വെബ്‌സൈറ്റിനെ മാത്രം ആശ്രയിക്കാൻ ഉദ്യോഗാർത്ഥികളോടും രക്ഷിതാക്കളോടും അഭ്യർത്ഥിക്കുന്നു. – സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പങ്കിട്ട പോസ്റ്റിൽ, ഏജൻസി...

Read More

“സതീശൻ മുസ്ലിം ലീഗിന്റെ ആദ്യ മുഖ്യമന്ത്രി”; കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി

കേരള മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്തതിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി ബിജെപി. മുസ്ലിം ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് സതീശനെ മുഖ്യമന്ത്രിയാക്കിയതെന്നും ഇത് കോൺഗ്രസിന്റെ ന്യൂനപക്ഷ പ്രീണന രാഷ്ട്രീയത്തിന്റെ തെളിവാണെന്നും ബിജെപി ആരോപിച്ചു. സതീശൻ കോൺഗ്രസിന്റെ മുഖ്യമന്ത്രിയല്ല, മറിച്ച് “മുസ്ലിം ലീഗിന്റെ കേരളത്തിലെ ആദ്യ മുഖ്യമന്ത്രി” ആണെന്നാണ് ബിജെപിയുടെ...

Read More