ഗവർണർക്കെതിരായ എഫ്ബി പോസ്റ്റ് പിൻവലിച്ചതല്ല, ഉറച്ചുനിൽക്കുന്നു: എം.ബി രാജേഷ്
തിരുവനന്തപുരം: ഗവർണറുടെ പ്രസ്താവനക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതല്ലെന്നും അതിൽ ഉറച്ചുനിൽക്കുന്നതായും മന്ത്രി എം.ബി രാജേഷ്. പാർട്ടി നിലപാട് ഉയർത്തിപ്പിടിക്കാനാണ് പോസ്റ്റ് നീക്കം ചെയ്തെന്നും അദ്ദേഹം വിശദീകരിച്ചു. തന്റെ നിലപാടിനെക്കാൾ വ്യക്തവും ശക്തവുമാണ് പാർട്ടിയുടെ നിലപാട്. ഒരു വിഷയത്തിൽ പാർട്ടി ഔദ്യോഗികമായി നിലപാട് പറഞ്ഞാൽ അതിന് മുകളിലല്ല തന്റെ നിലപാട്. പാർട്ടിയുടെ നിലപാട് തന്നെയാണ് പാർട്ടി നിയോഗിച്ച മന്ത്രിയായ തന്റെയും നിലപാട്. അതിൽ ഗവർണറുടെ പ്രീതിയും അപ്രീതിയും കണക്കിലെടുത്തിട്ടില്ല. പിബി പ്രസ്താവന ആദ്യം ശ്രദ്ധയിൽപ്പെട്ടിരുന്നില്ല, അറിഞ്ഞയുടൻ അത് പോസ്റ്റ് ചെയ്യാൻ നിർദേശം നൽകി അതാണ് സംഭവിച്ചത്- മന്ത്രി...
Read More



