ഡോ. തിയോഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്തയ്ക്കു സ്വീകരണം നൽകി
ഡാളസ്: മലങ്കര ശ്ലൈഹിക സിംഹാസനത്തിന്റെ ഇരുപത്തിരണ്ടാമത് മാർത്തോമായും മലങ്കര മാർത്തോമ സുറിയാനി സഭയുടെ പരമാധ്യക്ഷനുമായ ഡോ. തിയോഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്തയ്ക്കു ഡാളസ് സെന്റ് പോൾസ് മാർത്തോമ ഇടവകയുടെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ വളരെ ഉൗഷ്മളമായ സ്വീകരണം നൽകി. ഡാളസ് സെന്റ് പോൾസ് ഇടവകയുടെ വികാരി റവ. ഷിജു സി. ജോയിയുടെ നേതൃത്വത്തിലായിരുന്നു സഭാ അധ്യക്ഷനെ സ്വീകരിച്ചത്. ഒക്ടോബർ 15 ശനിയാഴ്ച രാവിലെ 8ന് സെന്റ്പോൾസ് മാർത്തോമ ഇടവകയുടെ പാഴ്സനേജിൽ ഒരുക്കിയ പ്രഭാതഭക്ഷണത്തിനുശേഷം കമ്മറ്റി അംഗങ്ങളുമായി ആശയ വിനിമയം നടത്തി. ഇടവകയുടെ വളർച്ചയിലും നടത്തിപ്പിലും മെത്രാപോലിത്ത അതിയായ സന്തോഷം...
Read More



