ഡാ​ള​സ് : സ​ന്പൂ​ർ​ണ സാ​ക്ഷ​ര​ത​യും, സാ​ഹോ​ദ​ര്യ​വും സ​ഹ​വ​ർ​ത്തി​ത്വ​വും അ​വ​കാ​ശ​പ്പെ​ടു​ന്ന കേ​ര​ള​ത്തി​ൽ അ​ടു​ത്തി​ടെ സം​ഭ​വി​ച്ച ന​ര​ബ​ലി, മ​നു​ഷ്യ​മാം​സം ഭ​ക്ഷി​ക്കു​ക എ​ന്നീ സം​ഭ​വ​ങ്ങ​ൾ തി​ക​ച്ചും അ​പ​ല​പ​നീ​യ​വും, മ​നു​ഷ്യ മ​ന:​സാ​ക്ഷി​ക്ക് വെ​റു​പ്പു​ള​വാ​ക്കു​ന്ന​തു​മാ​ണ്.

“”​ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ട്’’ എ​ന്ന് സ്വാ​ഭി​മാ​ന​ത്തോ​ടെ വി​ളി​ച്ചോ​തു​ന്ന മ​ല​യാ​ളി​യു​ടെ അ​ന്ധ​വി​ശ്വാ​സ​ത്തി​ന്‍റെ ചു​രു​ള​ഴി​യു​ന്പോ​ൾ മ​ല​യാ​ളി​ക​ൾ​ക്ക് ലോ​ക​ജ​ന​ത​യു​ടെ മു​ന്നി​ൽ ത​ല​കു​നി​ക്കേ​ണ്ടി വ​രും.

കേ​ര​ള സം​സ്ഥാ​ന​ത്ത് ന​ട​മാ​ടു​ന്ന ഇ​ത്ത​ര​ത്തി​ലു​ള്ള അ​ന്ധ വി​ശ്വാ​സ​ങ്ങ​ളും, അ​നാ​ചാ​ര​ങ്ങ​ളും ത​ട​യാ​നു​ള്ള അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ കൈ​ക്കൊ​ള്ള​ണ​മെ​ന്നു ഇ​ൻ​ഡ്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സാ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഒ​ക്ടോ​ബ​ർ 16 ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് വി​ളി​ച്ചു കൂ​ട്ടി​യ സം​ഘ​ട​ന​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളു​ടെ​യും ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളു​ടെ​യും പ്ര​ത്യേ​ക യോ​ഗ​ത്തി​ലാ​ണ് മ​താ​ചാ​ര​ങ്ങ​ളു​ടെ മ​റ​വി​ൽ ന​ട​ക്കു​ന്ന ന​ര​ബ​ലി​പോ​ലെ​യു​ള്ള ഹീ​ന​കൃ​ത്യ​ങ്ങ​ൾ​ക്ക് കൂ​ച്ചു​വി​ല​ങ്ങി​ടു​ന്ന നി​യ​മ​ങ്ങ​ൾ സ​ർ​ക്കാ​ർ കൈ​ക്കൊ​ള്ള​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.

ഇ​ൻ​ഡ്യാ പ്ര​സ് ക്ല​ബ്ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സാ​സി​ന്‍റെ പ്ര​സി​ഡ​ന്‍റ് സി​ജു വി. ​ജോ​ർ​ജ്ജി​ന്‍റെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ സ​മ്മേ​ള​ന​ത്തി​ൽ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ബോ​ർ​ഡ് ചെ​യ​ര്മാ​ന് ബി​ജി​ലി ജോ​ർ​ജ്ജ്, ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ സ​ണ്ണി മാ​ളി​യേ​ക്ക​ൽ, പി. ​പി. ചെ​റി​യാ​ൻ എ​ന്നി​വ​രും, സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളാ​യ സാം ​മാ​ത്യു, പ്ര​സാ​ദ് തീ​യാ​ടി​ക്ക​ൽ, ബെ​ന്നി ജോ​ണ്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. കൂ​ടു​ത​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ഉ​ൾ​പ്പെ​ടു​ത്തി പ്ര​വ​ർ​ത്ത​നം വി​പു​ലീ​ക​രി​ക്കു​ന്ന​തി​നും , ന​വം​ബ​ര് ആ​ദ്യ​വാ​രം ആ​നു​കാ​ലി​ക വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി മാ​ധ്യ​മ രം​ഗ​ത്തെ പ്ര​മു​ഖ​രെ ഉ​ൾ​പ്പെ​ടു​ത്തി പ്ര​ത്യേ​ക മാ​ധ്യ​മ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാം ​മാ​ത്യു ന​ന്ദി പ​റ​ഞ്ഞു.