ന്യൂയോർക്ക്: പിറവം നേറ്റീവ് അസോസിയേഷന്റെ വാർഷികസംഗമം എൽമോണ്ടിലെ കേരള സെന്റർ ഓഡിറ്റോറിയത്തിൽ ആഞ്ജലീന എലിയാസ്, അലീന എലിയാസ് ആലപിച്ച പ്രാർഥനാഗാനത്തോടെ തുടക്കം കുറിച്ചു. പിറവം നേറ്റീവ് അസോസിയേഷൻ പ്രസിഡന്റ് ഷൈല പോൾലിന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച പരിപാടികൾ പിറവത്തെ മുതിർന്ന അംഗങ്ങളായ ഷെവലിയർ ജോർജ് പടിയേടത്തു, പൗലോസ് കുംബളംതടത്തിൽ , ലിസി ഉച്ചിപ്പിള്ളിൽ എന്നിവർ ദീപം തെളിച്ചു ഉദ്ഘാടനം നിർവഹിച്ചു.
പ്രസിഡന്റ് ഷൈലാപോളിന്റെ നേതൃത്തിൽ പിറവത്തെ നിർധനയാ ഒരു കുടുംബത്തിന് വീട് വച്ച് നൽകിയത പിറവം നേറ്റീവ് അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ ഒരു പൊൻതൂവാലായെന്നു അംഗങ്ങളെല്ലാം അഭിപ്രായപ്പെട്ടു. പ്രീണ ജോയൽ കുടിലിൽ (പ്രസഡിന്റ് ), മാത്യൂസ് പെരിങ്ങാമല (സെക്രട്ടറി ) 2022 23 ലെ ഭാരവാഹികളായി ചുമതലയേറ്റെടുത്തു.
1995-ൽ തുടങ്ങിയ പിറവം നിവാസികളുടെ ആദ്യയോഗം മുതൽ 24 വർഷങ്ങൾ പിന്നിട്ടപ്പോൾ വടക്കേ അമേരിക്കയിലെ പിറവം നിവാസികളുടെ കൂട്ടായ്മ വർഷത്തിൽ ഒരിക്കലുള്ള ഒരു സൗഹൃദസംഗമമായിരുന്നു. ആരൻ കോളങ്ങായിൽ, മാത്യൂസ് പെരിങ്ങാമല, എലിസ, ജെലീസ തടത്തിൽ എന്നിവരുടെ ഗാനങ്ങളും , ജെസ്ലിൻ ടോസിന്റെ ഡാൻസും, പിറവത്തെ വിശേഷങ്ങളെ കുറിച്ച് സാറ കാടാപുറവും സംസാരിച്ചു. ഇക്കുറി പരിപാടികൾ ഭാരവാഹികൾക്ക് പുറമെ ഷാജി, ജോണ് ഐസക് എന്നിവർ അംഗങ്ങൾ പരസപരം പരിചയപ്പെടാൻ അവസരമൊരുക്കി. ഭാവിയിൽ പിറവം മീറ്റിംഗിന് പകരം പിറവം നിവാസികളുടെ പിക്നിക്സംഘടിപ്പിച്ചാൽ പുതിയ തലമുറ അതിൽ കൂടുതൽ പങ്കാളികൾ ആകുമെന്ന ജോണ് ഐസക്കിന്റെ അഭിപ്രായം എല്ലാവരും സ്വാഗതം ചെയിതു’. ജിഫി തടത്തിൽ എംസി ആയിരുന്നു. സ്നേഹവിരുന്നോടെ വർണാഭമായ ഈ വർഷത്തെ പിറവം സംഗമം സമാപിച്ചു.



