ഡാ​ള​സ്: മ​ല​ങ്ക​ര ശ്ലൈ​ഹി​ക സിം​ഹാ​സ​ന​ത്തി​ന്‍റെ ഇ​രു​പ​ത്തി​ര​ണ്ടാ​മ​ത് മാ​ർ​ത്തോ​മാ​യും മ​ല​ങ്ക​ര മാ​ർ​ത്തോ​മ സു​റി​യാ​നി സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​തി​യോ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്കു ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ വ​ള​രെ ഉൗ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണം ന​ൽ​കി.

ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് ഇ​ട​വ​ക​യു​ടെ വി​കാ​രി റ​വ. ഷി​ജു സി. ​ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​ഭാ അ​ധ്യ​ക്ഷ​നെ സ്വീ​ക​രി​ച്ച​ത്. ഒ​ക്ടോ​ബ​ർ 15 ശ​നി​യാ​ഴ്ച രാ​വി​ലെ 8ന് ​സെ​ന്‍റ്പോ​ൾ​സ് മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ പാ​ഴ്സ​നേ​ജി​ൽ ഒ​രു​ക്കി​യ പ്ര​ഭാ​ത​ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം ക​മ്മ​റ്റി അം​ഗ​ങ്ങ​ളു​മാ​യി ആ​ശ​യ വി​നി​മ​യം ന​ട​ത്തി. ഇ​ട​വ​ക​യു​ടെ വ​ള​ർ​ച്ച​യി​ലും ന​ട​ത്തി​പ്പി​ലും മെ​ത്രാ​പോ​ലി​ത്ത അ​തി​യാ​യ സ​ന്തോ​ഷം അ​റി​യി​ച്ചു.