തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​റു​ടെ വി​വേ​ച​നാ​ധി​കാ​ര​ങ്ങ​ൾ വ​ള​രെ ഇ​ടു​ങ്ങി​യ​താ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സ​മൂ​ഹ​ത്തി​നു മു​ന്നി​ൽ സ്വ​യം പ​രി​ഹാ​സ്യ​നാ​ക​രു​ത്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​ന്ത്രി​സ​ഭ​യു​ടെ ഉ​പ​ദേ​ശ​വും സ​ഹാ​യ​വും സ്വീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​യെ​ന്ന​താ​ണ് ഗ​വ​ർ​ണ​റു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. മ​ന്ത്രി​മാ​രെ പി​ൻ​വ​ലി​ക്കു​മെ​ന്ന ഗ​വ​ർ​ണ​ർ ആ​രീ​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍റെ പ്ര​സ്താ​വ​ന​യോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഫെ​ഡ​റ​ൽ സം​വി​ധാ​ന​ത്തി​ൽ ഗ​വ​ർ​ണ​റു​ടെ ക​ർ​ത്ത​വ്യ​വും ക​ട​മ​യും എ​ന്തെ​ല്ലാ​മാ​ണെ​ന്ന് കൃ​ത​മ​യ​മാ​യി വ്യ​വ​സ്ഥ ചെ​യ്തി​ട്ടു​ണ്ട്. കോ​ട​തി വി​ധി​ക​ളി​ലൂ​ടെ കൂ​ടു​ത​ൽ വ്യ​ക്ത​ത​യും വ​രു​ത്തി​യി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​ന്ത്രി​സ​ഭ​യു​ടെ ഉ​പ​ദേ​ശ​വും സ​ഹാ​യ​വും സ്വീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ക എ​ന്ന​താ​ണ് ഗ​വ​ർ​ണ​റു​ടെ പൊ​തു​വാ​യ ഉ​ത്ത​ര​വാ​ദി​ത്വം. മ​ന്ത്രി​സ​ഭ​യു​ടെ ഉ​പ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഗ​വ​ർ​ണ​ർ പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തെ​ന്ന് സു​പ്രീം കോ​ട​തി എ​ടു​ത്തു​പ​റ​ഞ്ഞി​ട്ടു​ണ്ട്.

മ​ന്ത്ര​മാ​ർ രാ​ജി ന​ൽ​കേ​ണ്ട​ത് മു​ഖ്യ​മ​ന്ത്രി​ക്കാ​ണ്. അ​ത് കൈ​മാ​റേ​ണ്ട​ത് ഗ​വ​ർ​ണ​ർ​ക്കും. മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​പ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഗ​വ​ർ​ണ​ർ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്. ഇ​തൊ​ക്കെ ഭ​ര​ണ​ഘ​ട​ന​യു​ടെ കൃ​ത്യ​മാ​യ വ്യ​വ​സ്ഥ​ക​ളും രാ​ജ്യ​ത്ത് സം​ശ​യ‌‌‌​ര​ഹി​ത​മാ​യി പാ​ലി​ക്ക​പ്പെ​ടു​ന്ന രീ​തി​ക​ളു​മാ​ണ്. ഇ​തൊ​ന്നു​മ​ല്ല ന​മ്മു​ടെ ഭ​ര​ണ​ഘ​ട​ന എ​ന്ന് ആ​ർ​ക്കെ​ങ്കി​ലും പ​റാ​യാ​നാ​കു​മോ?

അ​ങ്ങ​നെ പ​റ​ഞ്ഞാ​ൽ‌ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​വി​ല്ലെ. ന​മ്മു​ടെ നാ​ട്ടി​ലെ ഭ​ര​ണ​ഘ​ട​ന​യും നി​യ​മ​വ്യ​വ​സ്ഥ​യും അ​നു​ശാ​സി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ആ​രെ​ങ്കി​ലും പ്ര​ഖ്യാ​പി​ക്കു​ക​യും ആ ​വ​ഴി​ക്ക് നീ​ങ്ങു​ക​യും ചെ​യ്യു​മ്പോ​ൾ അ​ത് സാ​ധു​വാ​യ കാ​ര്യ​മെ​ന്ന് പ​റ​യാ​നാ​വി​ല്ല. സാ​ധു​വാ​കു​ക​യു​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് അം​ഗ​ങ്ങ​ളെ പി​ൻ​വ​ലി​ച്ച ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി​യെ​യും മു​ഖ്യ​മ​ന്ത്രി വി​മ​ർ​ശി​ച്ചു. ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി നി​യ​മ​പ​ര​മ​ല്ല. സെ​ന​റ്റ് അം​ഗ​ങ്ങ​ളെ പി​ൻ​വ​ലി​ക്കാ​ൻ ഒ​രു ത​ര​ത്തി​ലു​മു​ള്ള അ​ധി​കാ​രം ഗ​വ​ർ​ണ​ർ​ക്ക് നി​യ​മം ന​ൽ​കു​ന്നി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ‌​ത്തു.