തി​രു​വ​ന​ന്ത​പു​രം: കേ​ര​ളാ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ 15 സെ​ന​റ്റ് അം​ഗ​ങ്ങ​ളെ ഗ​വ​ർ​ണ​ർ പി​ൻ​വ​ലി​ച്ച ന​ട​പ​ടി​ക്കെ​തി​രേ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല. സ​ർ​വ​ക​ലാ​ശാ​ല ചാ​ൻ​സ​ല​റാ​യ ഗ​വ​ർ​ണ​ർ​ക്ക് ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നെും സെ​ന​റ്റ് അം​ഗ​ങ്ങ​ളെ പി​ൻ​വ​ലി​ച്ച ന​ട​പ​ടി റ​ദ്ദാ​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള വി.​സി ഡോ.​വി.​പി മ​ഹാ​ദേ​വ​ൻ​പി​ള്ള ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന് ക​ത്ത് ന​ല്കി.

ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി ച​ട്ട​വി​രു​ദ്ധ​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി വൈ​സ് ചാ​ൻ​സി​ല​ർ ന​ല്കി​യ ക​ത്തി​ൽ, സെ​ന​റ്റ് അം​ഗ​ങ്ങ​ളെ പു​റ​ത്താ​ക്കു​ന്ന​തി​നു മു​ന്പ് അം​ഗ​ങ്ങ​ളു​ടെ വി​ശ​ദീ​ക​ര​ണം ഗ​വ​ർ​ണ​ർ തേ​ടി​യി​ല്ലെ​ന്നും അ​സൗ​ക​ര്യ​ങ്ങ​ൾ മൂ​ല​മാ​ണ് പ​ല അം​ഗ​ങ്ങ​ൾ​ക്കും സെ​ന​റ്റ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തെ​ന്നും വ്യ​ക്ത​മാ​ക്കു​ന്നു. സെ​ന​റ്റ് അം​ഗ​ങ്ങ​ളി​ൽ പ​ല​രും അ​ധ്യാ​പ​ക​രും വ​കു​പ്പ് മേ​ധാ​വി​ക​ളു​മാ​യ​തി​നാ​ൽ അ​വ​ർ ക്ലാ​സു​ക​ളി​ലാ​യി​രു​ന്നു.

ക​ഴി​ഞ്ഞ 15 നാ​ണ് ഗ​വ​ർ​ണ​ർ സെ​ന​റ്റ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന 15 അം​ഗ​ങ്ങ​ളെ പി​ൻ​വ​ലി​ച്ച​ത്. വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്ന് ഗ​വ​ർ​ണ​ർ നാ​മ​നി​ർ​ദേ​ശം ചെ​യ്ത​വ​രെ​യാ​ണ് പി​ൻ​വ​ലി​ച്ച​ത്.

ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി​യി​ൽ വൈ​സ് ചാ​ൻ​സ​ല​ർ നി​യ​മോ​പ​ദേ​ശ​ക​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. സെ​ന​റ്റ് അം​ഗ​ങ്ങ​ളി​ൽ നി​ന്നും വി​ശ​ദീ​ക​ര​ണം തേ​ടാ​തെ ചാ​ൻ​സ​ല​റാ​യ ഗ​വ​ർ​ണ​ർ അം​ഗ​ങ്ങ​ളെ അ​യോ​ഗ്യ​രാ​ക്കി​യ​ത് ച​ട്ട വി​രു​ദ്ധ​മാ​ണെ​ന്നാ​യി​രു​ന്നു വി.​സി​ക്ക് ല​ഭി​ച്ച നി​യ​മോ​പ​ദേ​ശം. ഇ​തേ തു​ട​ർ​ന്നാ​ണ് വി.​സി ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ത്ത് ന​ൽ​കി​യ​ത്.