മോസ്കോ: പ്രസിഡന്‍റ് വ്ലാദിമിർ പുടിന്‍റെ സ്വകാര്യ സേനയായ വാഗ്ണർ ഗ്രൂപ്പ് ഹെപ്പറ്റൈറ്റിസ്, എച്ച്.ഐ.വി ബാധിതരായ റഷ്യൻ കുറ്റവാളികളെ യുക്രെയ്ൻ യുദ്ധത്തിന് റിക്രൂട്ട് ചെയ്യുന്നതായി യു.കെ ഇന്‍റലിജൻസ് വിഭാഗം. 

രോഗമുള്ള 100ലധികം തടവുകാരെ പ്രത്യേകം തിരിച്ചറിയാന്‍ നിറമുള്ള ബ്രെയ്സ്ലെറ്റുകൾ അണിയിച്ചാണ് വിന്യസിച്ചിരിക്കുന്നത്. ഇത് മറ്റ് സൈനികർക്കിടയിൽ രോഷത്തിന് കാരണമായിട്ടുണ്ടെന്ന് യുക്രെയ്ൻ മിലിട്ടറി ഇന്റലിജൻസ് വിഭാഗം പറയുന്നു

മുൻകാലങ്ങളിൽ ഉയർന്ന മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു വാഗ്നർ ഗ്രൂപ്പ് റിക്രൂട്ട്‌മെന്റുകൾ നടത്തിയിരുന്നതെന്ന് യു.കെ പ്രതിരോധ മന്ത്രാലയം പറഞ്ഞു. 

അതേസമയം, കഴിഞ്ഞ ദിവസം 16 ഡ്രോണുകളുപയോഗിച്ച് സെവാസ്റ്റോപോളിന് സമീപം കരിങ്കടലിൽ യുക്രെയ്ൻ ആക്രമണം നടത്തിയതായി റഷ്യ പറഞ്ഞു. ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ യു.എൻ സുരക്ഷാ കൗൺസിൽ യോഗം ചേരണമെന്ന് റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്.