മലങ്കര ഓർത്തഡോക്സ് സഭയിൽ നവാഭിഷിക്തരായ 7 മെത്രാപ്പോലീത്താമാർക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവാ ഭദ്രാസന ചുമതലകൾ നൽകി. അതോടൊപ്പം നിലവിൽ ഉണ്ടായിരുന്ന മെത്രാപ്പോലീത്താമാരുടെ ഭദ്രാസനങ്ങള്‍ പുനർക്രമീകരിക്കുകയും ചെയ്തു.

സഭാ ഭരണഘടനയുടെ 64-ാം വകുപ്പ് അനുസരിച്ച്, സഭാ മാനേജിംഗ് കമ്മിറ്റിയുടെ ആലോചനയോടും, പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസിന്‍റെ ശുപാർശയോടും കൂടിയാണ് പരിശുദ്ധ കാതോലിക്കാബാവാ നിയമനം നല്‍കിയിരിക്കുന്നത്. നവംബര്‍ 3-ാം തീയതി മുതല്‍ മെത്രാപ്പോലീത്താമാര്‍ പുതിയ ഭദ്രാസനങ്ങളില്‍ ചുമതലയേല്‍ക്കും.

കോട്ടയം: ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്താ

കൊല്ലം: ഡോ. ജോസഫ് മാർ ദീവന്നാസിയോസ് മെത്രാപ്പോലീത്താ

മാവേലിക്കര: ഏബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്താ

ചെങ്ങന്നൂർ: ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്താ

കൽക്കട്ട: അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ

കുന്നംകുളം: ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ

യു.കെ.-യൂറോപ്പ്-ആഫ്രിക്ക: ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്താ

സൗത്ത് വെസ്റ്റ് അമേരിക്ക: ഡോ. തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്താ

അഹമ്മദാബാദ്: ഡോ. ഗീവർഗീസ് മാർ തെയൊഫിലോസ് മെത്രാപ്പോലീത്താ

മദ്രാസ്: ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്താ

മലബാർ: ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്താ

സുൽത്താൻ ബത്തേരി: ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്താ

ഇടുക്കി: സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്താ