കൊ​ച്ചി മെ​ട്രോ ര​ണ്ടാം ഘ​ട്ട​ത്തി​ന് കേ​ന്ദ്രമ​ന്ത്രിസ​ഭ​യു​ടെ അ​നു​മ​തി. ക​ലൂ​ര്‍ സ്റ്റേ​ഡി​യം മു​ത​ല്‍ കാ​ക്ക​നാ​ട് ഇ​ന്‍​ഫോ​പാ​ര്‍​ക്ക് വ​രെ​യാ​ണ് ര​ണ്ടാം ഘ​ട്ടം. 1957.05 കൊ​ടി​യാ​ണ് ഇതിന്‍റെ ചെ​ല​വ്.
11.17 കി​ലോ​മീ​റ്റ​ര്‍ ദൂരമുള്ള പാ​ത​യി​ല്‍ 11 സ്റ്റേ​ഷ​നു​ക​ളാ​ണു​ള്ള​ത്.

ക​ഴി​ഞ്ഞ ദി​വ​സം കേ​ര​ള​ത്തി​ല്‍ എത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര ​മോ​ദി കൊ​ച്ചി മെ​ട്രോ​യു​ടെ പു​തി​യ ഘ​ട്ട​ത്തി​ന് ത​റ​ക്ക​ല്ലി​ട്ടി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ​ യോ​ഗം പ​ധ​തി​ക്ക് അ​നു​മ​തി ന​ല്‍​കി​യ​ത്.

കാക്കനാട് റൂട്ടിന് അനുമതി തേടി 2015-ലാണ് ആദ്യം കേന്ദ്രസര്‍ക്കാരിനെ സമീപിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ തുടങ്ങി. എന്നാല്‍ പിന്നീട് പുതിയ മെട്രോ നയത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രം പദ്ധതി രൂപരേഖയില്‍ മാറ്റം നിര്‍ദേശിച്ചിരുന്നു.

ഇതനുസരിച്ചു തയ്യാറാക്കിയ രൂപരേഖ 2018-ല്‍ കേന്ദ്രത്തിനു സമര്‍പ്പിച്ചു. 2019 ഫെബ്രുവരി 26-ന് പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തത്ത്വത്തില്‍ അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍, അന്തിമാനുമതിക്കുള്ള കാത്തിരിപ്പ് പിന്നെ നീണ്ടത് വര്‍ഷങ്ങളാണ്.