മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവ്രാജ് സിങ്ങിനും നടി ഹേസല്‍ കീച്ചിനും ആണ്‍കുഞ്ഞ് പിറന്നു. സോഷ്യല്‍ മീഡിയ വഴി യാണ് യുവ് രാജ് ഇക്കാര്യം അറിയിച്ചത്.

“ദൈവം ഞങ്ങള്‍ക്കൊരു ആണ്‍കുഞ്ഞിനെ നല്‍കി അനുഗ്രഹിച്ചതിന്റെ സന്തോഷം ഞങ്ങളുടെ എല്ലാ ആരാധകരോടും കുടുംബത്തിനോടും സുഹൃത്തുക്കളോടും പങ്കുവെക്കുന്നു. ഈ അനുഗ്രഹത്തിന് ദൈവത്തോട് നന്ദി പറയുന്നു. ഞങ്ങളുടെ കുഞ്ഞിനെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്യുമ്പോള്‍ നിങ്ങള്‍ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുമെന്ന് കരുതുന്നു.” എന്നാണ് യുവ് രാജ് ട്വിറ്ററില്‍ കുറിച്ചത്. 2016 നവംബര്‍ 30-നായിരുന്നു ഇരുവരുടെയും വിവാഹം.