കോവിഡ്​ ഭീതിയൊഴിഞ്ഞതോടെ ലോക്​ഡൗണ്‍ പാതി പിന്‍വലിച്ച ബ്രിട്ടനെ വീണ്ടും മുള്‍മുനയിലാക്കിയിരിക്കുകയാണ് നോറോവൈറസ്​ വ്യാപനം. ഇതുവരെ 154 പേരില്‍ രോഗം റിപ്പോര്‍ട്ട്​ ചെയ്​തതായാണ്​ കണക്കുകള്‍.
കോവിഡിനോളം പ്രഹരശേഷിയുള്ള വൈറസാണിതെന്ന മുന്നറിയിപ്പ്​ രാജ്യത്തെ ആശങ്കയിലാക്കുന്നു. അടുത്തിടെ വൈറസ്​ ബാധ വര്‍ധിച്ചതാണ്​ ആശങ്ക ഉയര്‍ത്തുന്നത്​. ഇംഗ്ലണ്ടില്‍ അഞ്ചാഴ്ചക്കിടെയാണ്​ ഇത്രപേരില്‍ വൈറസ്​ കണ്ടെത്തിയത്​. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ്​ ഇത്രയും ഉയര്‍ന്ന കണക്കുകള്‍.
ഛര്‍ദിയും വയറിളക്കവുമാണ്​ പ്രധാനമായും നോറവൈറസ്​ ലക്ഷണങ്ങള്‍. വയറിനും കുടലിനും മറ്റു പ്രശ്​നങ്ങളും ഇതുണ്ടാക്കും. പനി, ത​ലവേദന, ശരീര വേദന എന്നിവയും ലക്ഷണങ്ങളായി കാണാം. വൈറസ്​ വാഹകര്‍ക്ക്​ ശതകോടിക്കണക്കിന്​ വൈറസുകളെ മറ്റുള്ളവരിലേക്ക്​ പകരാനാകും. വൈറസ്​ സ്വീകരിച്ച്‌​ 48 മണിക്കൂറിനുള്ളില്‍ രോഗി ലക്ഷണം പ്രകടിപ്പിക്കും. മൂന്നുദിവസം വരെ ഇത്​ നിലനില്‍ക്കുകയും ചെയ്യും.