കൊവിഡ്‌ പശ്ചാത്തലത്തില്‍ കഴിഞ്ഞ എട്ട് മാസമായി അടച്ചിട്ടിരുന്ന ഈഫല്‍ ടവര്‍ സന്ദര്‍ശകര്‍ക്കായി തുറന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഈഫല്‍ ടവര്‍ ഇത്രയധിക കാലം അടച്ചിടുന്നത്.
നീണ്ട ഇടവേളയ്ക്ക് ശേഷം ടവര്‍ തുറക്കുന്നത് കാണാന്‍ നിരവധി പേരാണ് വെള്ളിയാഴ്ച ടവറിന് മുന്നിലെ ക്യൂവില്‍ കാത്ത് നിന്നത്. ടവറിന് ചുവട്ടിലുള്ള കൌണ്ട്ഡൌണ്‍ ക്ലോക്കില്‍ സീറോ തെളിഞ്ഞപ്പോള്‍ സന്ദര്‍ശകര്‍ ആഹ്ലാദാരവം മുഴക്കി.
ബാന്‍ഡ് മേളം മുഴക്കി ആരവങ്ങളോടെ സന്ദര്‍ശകര്‍ ലോകാത്ഭുതം കാണാന്‍ സാമൂഹിക അകലം പാലിച്ച്‌ ടവറിലേക്ക് കടന്നു.ടവര്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ജൂലൈ 21 മുതല്‍ ഹെല്‍ത്ത് പാസ് നിര്ബന്ധമാക്കിയിട്ടുണ്ട്.