ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 13 ലക്ഷം കടന്നു. വെ​ള്ളി​യാ​ഴ്ച വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ള്‍ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് 13 ല​ക്ഷം പി​ന്നി​ട്ട​ത്.

മരണസംഖ്യയില്‍ ഫ്രാന്‍സിനെ മറികടന്ന്​ ഇന്ത്യ ആറാം സ്​ഥാനത്തെത്തി. 30,000 ത്തില്‍ അധികംപേരാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​. അമേരിക്കയിലും ബ്രസീലില​​ുമാണ്​ ഏറ്റവും കൂടുതല്‍ രോഗബാധിതര്‍. അമേരിക്കക്കും ബ്രസീലിനും പുറമെ ബ്രിട്ടന്‍, മെക്​സിക്കോ, ഇറ്റലി എന്നീ രാജ്യങ്ങളിലാണ്​ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്​.

വ്യാ​ഴാ​ഴ്ച രാ​ജ്യ​ത്ത് 49,310 പു​തി​യ കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. ഒ​റ്റ ദി​വ​സ​ത്തി​നി​ടെ 740 പേ​ര്‍ കൂ​ടി രോ​ഗം ബാ​ധി​ച്ച്‌ മ​രി​ച്ചു. വ്യാ​ഴാ​ഴ്ച വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ആ​കെ മ​ര​ണം 30,601. മഹാരാഷ്​ട്രയാണ്​ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള സംസ്​ഥാനം. 3,47,502 പേര്‍ക്കാണ്​ മഹാരാഷ്​ട്രയില്‍ കോവിഡ്​ ബാധിച്ചത്​. തമിഴ്​നാട്ടില്‍ 1,99,749 പേര്‍ക്കും ഡല്‍ഹിയില്‍ 1,27,364 പേര്‍ക്കും കോവിഡ്​ സ്​ഥിരീകരിച്ചു.

മൂ​ന്നാ​ഴ്ച​യ്ക്കി​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ള്‍ ഇ​ര​ട്ടി​യാ​യ​താ​യാ​ണു ക​ണ​ക്കു​ക​ള്‍ കാ​ണി​ക്കു​ന്ന​ത്. ജൂ​ലൈ ര​ണ്ടി​നാ​ണ് രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ള്‍ ആ​റു ല​ക്ഷം ക​ട​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച ക​ണ​ക്ക് പ​ത്തു ല​ക്ഷ​ത്തി​ലേ​ക്ക് എ​ത്തി. ഇ​തി​നു​ശേ​ഷം മാ​ത്രം മൂ​ന്നു ല​ക്ഷം പു​തി​യ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു