കോഴിക്കോട്: കുന്ദമംഗലം ചൂലാംവയലിൽ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല.

തിങ്കളാഴ്ച രാവിലെയാണ് സംഭവം. നിയന്ത്രണം വിട്ടെത്തിയ ബസ് ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.