ലാഗോസ്: നൈജീരിയയില്‍ വെള്ളപ്പൊക്കത്തിനിടെ ബോട്ട് മറിഞ്ഞ് 76 പേര്‍ മരിച്ചു. അനമ്പ്ര സംസ്ഥാനത്തെ നൈഗര്‍ നദിയിലാണ് അപകടമുണ്ടായത്.

നദിയില്‍ വെള്ളപ്പൊക്കമുണ്ടായതിനിടെയാണ് അപകടം. ബോട്ടില്‍ കൂടുതല്‍ ആള്‍ക്കാരെ കുത്തിനിറച്ചതും ദുരന്തത്തിനു കാരണമായി. 85 യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് രക്ഷാപ്രവര്‍ത്തനത്തിനു തടസം സൃഷ്ടിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ഓവര്‍ലോഡ്, അമിതവേഗത, മോശം അറ്റകുറ്റപ്പണികള്‍, നാവിഗേഷന്‍ നിയമങ്ങള്‍ അവഗണിക്കല്‍ എന്നിവ മൂലം നൈജീരിയയില്‍ ബോട്ടപകടങ്ങള്‍ പതിവാവുകയാണ്. ഈ വര്‍ഷത്തെ മഴക്കാലത്തിന്‍റെ തുടക്കം മുതല്‍, 200 ദശലക്ഷത്തിലധികം ജനങ്ങളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്.

മൂന്നൂറിലധികം ആളുകള്‍ കൊലപ്പെട്ടു. 100,000 പേര്‍ ഭവനരഹിതരായതായാണ് കണക്ക്.