പത്തനം തിട്ട സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടിലാണ് വിമര്‍ശനം. കരിങ്കൊടിയോടും കറുത്ത മാസ്കിനോടും പോലും മുഖ്യമന്ത്രി അസഹിഷ്ണുത കാണിക്കുകയാണ്. സംസ്ഥാനത്ത് ഏറ്റവുമധികം സമരങ്ങള്‍ നടത്തിയിട്ടുള്ള മുഖ്യമന്ത്രി പ്രതിഷേധങ്ങളെ നേരിട്ടത് ജനാധിപത്യ രീതിയിലല്ല. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള വിവാദങ്ങള്‍ മുന്നണിയുടെ മുഖച്ഛായയ്ക്ക് കോട്ടമുണ്ടാക്കുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാനത്ത് സഹകരണ ബാങ്കുകള്‍ക്കെതിരെ നിരന്തരം വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ സിപിഎം സ്വീകരിക്കുന്ന നയത്തില്‍ മാറ്റം വരുത്തണം. പല സഹകരണ ബാങ്കുകളും സിപിഎം കള്ളവോട്ടിലൂടെ പിടിച്ചെടുക്കുന്നെന്ന് ആരോപണമുണ്ട്. ഇവിടെ ക്രമക്കേടുകള്‍ വര്‍ധിക്കുന്നെന്ന് ആക്ഷേപം ഉയരുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.