ബെയ്ജിംഗ്; ഏഷ്യയിലെ ഏറ്റവും ധനികയായ സ്ത്രീക്ക് ഒരു വർഷത്തിനിടെ പകുതിയിലധികം സമ്പത്ത് നഷ്ടപ്പെട്ടതായി റിപ്പോർട്ട്. ചൈനയിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രതിസന്ധി രൂക്ഷമായതാണ് ആസ്തി ഇടിവിന് കാരണം.  ചൈനയിൽ നിന്നുള്ള യാങ് ഹുയാനാണ് ഏഷ്യയിലെ ഏറ്റവും ധനികയായ സ്ത്രീ. റിയൽ എസ്റ്റേറ്റ് ഭീമനായ കൺട്രി ഗാർഡൻ്റെ പ്രധാന ഓഹരി ഉടമയാണ് യാങ് ഹുയാൻ.

ഒരു വർഷം മുമ്പ് 2370 കോടി ഡോളറായിരുന്നു ഹുയാൻ്റെ ആസ്തി, എന്നാൽ ഒരു വര്‍ഷം കൊണ്ട് ഇത് 52 ശതമാനത്തിലധികം ഇടിഞ്ഞ് നിലവിൽ 1130 കോടി ഡോളറിലെത്തി. 2005ൽ  അച്ഛൻ യാങ് ഗുവോകിയാങിന്റെ  ഓഹരികൾ കിട്ടിയതോടെയാണ് യാങ് ഏഷ്യയിലെ ഏറ്റവും ധനികയായ സ്ത്രീയായി മാറിയത്.