ലോകായുക്ത ഓർഡിനൻസ് പുതുക്കി ഇറക്കാൻ സർക്കാർ തീരുമാനം.ഓർഡിനൻസിന്റെ കാലാവധി തീരുന്ന സാഹചര്യത്തിലാണ് വീണ്ടും കാബിനറ്റ് പരിഗണനക്കെത്തിയത്.ഓർഡിനനൻസ് പുതുക്കൽ സാങ്കേതിക നടപടി മാത്രമെന്നു നിയമനന്ത്രി പി രാജീവ് മന്ത്രിസഭയെ അറിയിച്ചു.

അതേസമയം ഓർഡിനൻസിൽ സിപിഐ എതിർപ്പറിയിച്ചു.സിപിഐയ്‌ക്ക് വിത്യസ്ത നിലപാടുണ്ടെന്ന് മന്ത്രി കെ രാജൻ അറിയിച്ചു.എന്നാൽ ബിൽ വരുമ്പോൾ ചർച്ച ആകാമെന്നായിരുന്നു മുഖ്യമന്ത്രിയും നിയമ മന്ത്രിയും നൽകിയ മറുപടി. ഇതിനോട് സിപിഐ യോജിച്ചു.

ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ച ഓർഡിനൻസ് ഇറക്കാൻ ആദ്യം മന്ത്രിസഭ തീരുമാനിച്ചപ്പോൾ സിപിഐ മന്ത്രിമാർ എതിർക്കാതിരുന്നത് സിപിഐയ്‌ക്കുള്ളിൽ വലിയ വിമർശനത്തിന് വഴി ഒരുക്കിയിരുന്നു. ഭേദഗതിയോടുള്ള സിപിഐയ്‌ക്കുള്ള അതൃപ്തി ആഴ്ചകൾക്കു ശേഷമാണ് മന്ത്രമാർ മന്ത്രിസഭാ യോഗത്തിൽ അറിയിച്ചത്.