ന്യൂയോർക്ക് ഇന്ത്യൻ കോൺസുലേറ്റിൽ  വിദേശകാര്യ വകുപ്പ് മന്ത്രി ശ്രീമതി മീനാക്ഷി ലേഖിക്ക്  നൽകിയ  വിരുന്നിൽ ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ് ഫോമയെ പ്രതിനിധീകരിച്ചു പങ്കെടുത്തു.  വിരുന്നിൽ യു.എസ്  കോൺസുലർ ജനറൽ രൺധീർ ജയ്‌സ്വാൾ, ഡെപ്യൂട്ടി കോൺസുലാർ ജനറൽ ഡോക്ടർ വരുൺ ജെഫ് , കമ്മ്യൂണിറ്റി അഫയേഴ്‌സ് വിഭാഗം തലവൻ ശ്രീ എ .കെ വിജയകൃഷ്ണൻ, കോൺസുലേറ്റിലെ  മറ്റ് ഉദ്യോഗസ്ഥർ  വിവിധ ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടനാ നേതാക്കളും പങ്കെടുത്തു.

അമേരിക്കയിലെ പ്രവാസികൾ ഇന്ത്യയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും ഇന്ത്യയുടെ അമ്പാസഡർമാരായി പ്രവർത്തിക്കാനും തയ്യാറാകുന്നത് വളരെ സന്തോഷം ജനിപ്പിക്കുന്നതാണെന്ന് മന്ത്രി ശ്രീമതി മീനാക്ഷി ലേഖി പറഞ്ഞു.  ഇന്ത്യ 75 ആം സ്വാന്ത്രന്ത്ര്യദിനം ലോകമെമ്പാടും ആഘോഷിക്കുന്ന വേളയിൽ ഭാരതീയ പ്രവാസികളെയും, സംഘടനാ നേതാക്കാളെ കാണാനും കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നുവെന്നും മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിയായ ശ്രീ വി. മുരളീധരനിൽ നിന്ന് ഫോമാ കേരളത്തിൽ നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങളെ കുറിച്ച് അറിഞ്ഞിട്ടുണ്ടെന്നും അമേരിക്കൻ മലയാളികളോട് അതിന് പ്രത്യേക നന്ദിയുണ്ടെന്നും സ്വാകാര്യ സംഭാഷണത്തിൽ മന്ത്രി ഫോമാ പ്രസിഡന്റ് അനിയൻ ജോര്ജിനോട് പറഞ്ഞു.

.കേരള ഹിന്ദു ന്യൂ ജേഴ്‌സിയുടെ പ്രസിഡൻറും  കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സിയുടെ മുൻ പ്രസിഡന്റ്മായ  സഞ്ജീവ് നായർ, ലോക യോഗ കമ്മ്യൂണിറ്റിയുടെ സ്ഥാപകൻ ഗുരുജി ദിലീപ് കുമാർ,  ഫൊക്കാനാ നേതാവ്  ജോർജ്ജി വർഗ്ഗീസ്‌ എന്നവരും  ചടങ്ങിൽ പങ്കെടുത്തു.