ന്യൂഡെല്‍ഹി: പ്രസംഗത്തിനിടെ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിയെ പ്രകീര്‍ത്തിച്ച്‌ അമേരിക്കന്‍ പ്രതിനിധി ജോണ്‍ കെറി. ദിശ രവിയെ പോലുള്ളവരുടെ പരിസ്ഥിതി സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങളെ സ്വാഗതം ചെയ്യുന്നതായി കാലാവസ്ഥ വ്യതിയാനത്തിനായുള്ള പ്രത്യേക സമ്മേളനത്തില്‍ അമേരിക്കന്‍ പ്രതിനിധി ജോണ്‍ കെറി പറഞ്ഞു.

നാല് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിലാണ് ജോണ്‍ കെറി.

മനുഷ്യാവകാശം അമേരിക്കയില്‍ നിര്‍ണായകമായ ഘടകമാണ്. യുവാക്കളാണ് പരിസ്ഥിതി സംരക്ഷത്തിനായി പ്രധാനമായും മുന്നിട്ടിറങ്ങുന്നത്. പരിസ്ഥിതി പോരാട്ടങ്ങളില്‍ വര്‍ധിച്ചു വരുന്ന യുവതയുടെ പങ്കും, ഭരണകൂടത്തിന്റെ സമീപനത്തെ കുറിച്ചും സംസാരിക്കുകയായിരുന്നു ജോണ്‍ കെറി.

മുതിര്‍ന്നവരെ ഇതിന് പ്രേരിപ്പിക്കുന്നതും പുതിയ തലമുറ തന്നെ. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായ പ്രധാനവിഷയമായിരുന്നു പരിസ്ഥിതി സമരങ്ങളെന്നും കെറി മാധ്യമങ്ങളോട് പറഞ്ഞു.