വയനാട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവേ ശബരിമല വിഷയം വിടാതെ കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ഉദ്ഘാടന വേളയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉയര്‍ത്തിയ ശബരിമല വിഷയം കോണ്‍ഗ്രസ് വീണ്ടും സജ്ജീവമാക്കുകയാണ്. ശബരിമലയെക്കുറിച്ച്‌ ഇരുപാര്‍ട്ടികളും മിണ്ടുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു. റിവ്യൂ ഹര്‍ജി വേഗത്തിലാക്കുമോ? പാര്‍ലമെന്റില്‍ നിയമം കൊണ്ടുവരുമോ? സിപിഎമ്മും ബിജെപിയും ഒറ്റക്കെട്ടാണെന്നും ചെന്നിത്തല ആരോപിച്ചു.

ശബരിമല സ്ത്രീ പ്രവേശനം ഏറ്റവുമധികം വേദനിപ്പിച്ച സംഭവമാണ്. ഭക്തര്‍ക്ക് മുറിവുണ്ടാക്കി. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ പു​നഃ​പ​രി​ശോ​ധ ഹ​ര്‍​ജി സു​പ്രീം​ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ഇ​ത് വേ​ഗ​ത്തി​ല്‍ തീ​ര്‍​പ്പാ​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ടു​മോ​യെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ചോ​ദി​ച്ചു. ശ​ബ​രി​മ​ല​യെ ക​ലാ​പ​ഭൂ​മി​യാ​ക്കി മാ​റ്റി ബി​ജെ​പിയെ വ​ള​ര്‍​ത്താ​നാണ് സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​മ​മെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.

അവാര്‍ഡ് വിതരണത്തെക്കുറിച്ച്‌ പ്രതികരിച്ചത് ചലച്ചിത്രതാരങ്ങളുടെ ആവശ്യപ്രകാരാണ്. അവാര്‍ഡ് ജേതാക്കളെ അപമാനിച്ചുവെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുെവന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെച്ചൊല്ലിയുള്ള വിവാദം അനാവശ്യമെന്നു ഇന്നലെ മന്ത്രി പ്രതികരിച്ചിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിനാണ് പുരസ്കാരം കൈതൊടാതെ നല്‍കിയത്. അവാര്‍ഡ് ജേതാക്കളാരും പരാതി പറ‍ഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.