Author: Editorial Team

ആ​ദ്യം ആ​ശു​പ​ത്രി​യി​ലെ​ത്തു​മ്പോ​ള്‍ വൃ​ക്ക ത​ക​രാ​റി​ല​ല്ല​: ദു​രൂ​ഹ​ത കൂ​ട്ടി ഷാരോൺരാജിന്‍റെ ര​ക്ത​പ​രി​ശോ​ധ​നാ​ഫ​ലം

തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല​യി​ല്‍ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച യു​വാ​വ് ഷാ​രോ​ണ്‍​രാ​ജി​ന്‍റെ ര​ക്ത​പ​രി​ശോ​ധ​നാ​ഫ​ലം പു​റ​ത്തു​വ​ന്നു. ക​ഴി​ഞ്ഞ 14ന് ​ഇ​യാ​ളെ ആ​ദ്യം ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ള്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ള്‍​ക്ക് ത​ക​രാ​ര്‍ സം​ഭ​വി​ച്ചി​രു​ന്നി​ല്ലെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. ഇ​യാ​ളു​ടെ പെ​ണ്‍​സു​ഹൃ​ത്ത് ന​ല്‍​കി​യ പാ​നീ​യം ക​ഴി​ച്ച​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് യു​വാ​വ് മ​രി​ച്ച​ത്. നെ​യ്യൂ​ര്‍ ക്രി​സ്ത്യ​ന്‍ കോ​ള​ജി​ലെ അ​വ​സാ​ന വ​ര്‍​ഷ ബി​എ​സ്‌​സി റേ​ഡി​യോ​ള​ജി വി​ദ്യാ​ര്‍​ഥി​യാ​യ ഷാ​രോ​ണ്‍​രാ​ജ് ക​ഴി​ഞ്ഞ 14ന് ​സ​ഹ​പാ​ഠി​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. പെ​ണ്‍​കു​ട്ടി ന​ല്‍​കി​യ പാ​നീ​യം ക​ഴി​ച്ച് ഛര്‍​ദി​ച്ച് അ​വ​ശ​നി​ല​യി​ലാ​യ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും കാ​ര്യ​മാ​യ പ്ര​ശ്‌​ന​മി​ല്ലാ​ത്ത​തി​നാ​ല്‍ പി​ന്നീ​ട് വി​ട്ട​യ​ച്ചു. തൊ​ട്ട​ടു​ത്ത ദി​വ​സം വാ​യി​ല്‍ വ്ര​ണ​ങ്ങ​ള്‍ രൂ​പ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് വെ​ള്ളം പോ​ലും കു​ടി​ക്കാ​ന്‍ വ​യ്യാ​ത്ത അ​വ​സ്ഥ​യി​ലേ​യ്ക്ക് മാ​റി. പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ള്‍ വൃ​ക്ക​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം താ​റു​മാ​റാ​യ​താ​യി ബോ​ധ്യ​പ്പെ​ട്ടു. പെ​ണ്‍​കു​ട്ടി ന​ല്‍​കി​യ ആ​സി​ഡ് അ​ട​ങ്ങു​ന്ന പാ​നീ​യ​മാ​ണ് യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഷാ​രോ​ണി​ന്‍റെ കു​ടും​ബം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ യു​വാ​വി​ന്‍റെ പി​താ​വ് പാ​റ​ശാ​ല പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും അ​ന്വേ​ഷ​ണ​ത്തി​ല്‍ വീ​ഴ്ച​യു​ണ്ടെ​ന്നാ​ണ് ആ​രോ​പ​ണം. അ​തേ​സ​മ​യം പോ​സ്റ്റു​​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ അ​സ്വാ​ഭാ​വി​ക​മാ​യി ഒ​ന്നു​മി​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. വൃ​ക്ക​യു​ടെ​യും ക​ര​ളി​ന്‍റെ​യും പ്ര​വ​ര്‍​ത്ത​നം നി​ല​ച്ച​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്. യു​വാ​വും പെ​ണ്‍​കു​ട്ടി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​ക്ക് മ​റ്റൊ​രു വി​വാ​ഹ ആ​ലോ​ച​ന വ​ന്ന​തോ​ടെ ബ​ന്ധ​ത്തി​ല്‍ വി​ള്ള​ലു​ണ്ടാ​യ​താ​യി കു​ടും​ബാം​ഗ​ങ്ങ​ള്‍ പ​റ​യു​ന്നു. പെ​ണ്‍​കു​ട്ടി ഇ​യാ​ളെ വീ​ട്ടി​ലേ​യ്ക്ക് വി​ളി​ച്ചു വ​രു​ത്തു​ക​യാ​യി​രു​ന്നെ​ന്നാ​ണ്...

Read More

സ്ത്രീ​വി​രു​ദ്ധ​ത​യ്ക്കെ​തി​രാ​യ നി​ല​പാ​ട്; ക​നി​മൊ​ഴി​യെ അ​ഭി​ന​ന്ദി​ച്ച് ഖു​ഷ്ബു

ചെ​ന്നൈ: ഡി​എം​കെ പ്രാ​സം​ഗി​ക​ന്‍റെ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ രം​ഗ​ത്ത് വ​ന്ന പാ​ർ​ട്ടി ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ക​നി​മൊ​ഴി​യെ അ​ഭി​ന​ന്ദി​ച്ച് ബി​ജെ​പി നേ​താ​വ് ഖു​ഷ്ബു. സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ത്തി​നാ​യി എ​ക്കാ​ല​വും നി​ല​കൊ‌‌‌​ള്ളു​ന്ന വ്യ​ക്തി​യെ​ന്ന് ക​നി​മൊ​ഴി​യെ വി​ശേ​ഷി​പ്പി​ച്ച ഖു​ഷ്ബു, സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി എം. ​കെ. സ്റ്റാ​ലി​ൻ ഇ​ട​പെ​ട​ണ​മെ​ന്നും ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ൾ ആ​രും ന​ട​ത്താ​തി​രി​ക്കാ​ൻ അ​ദേ​ഹം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞു. വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ സൈ​ദാ​യ് സാ​ദി​ഖി​ന്‍റെ പൊ​ള്ള​യാ​യ ഖേ​ദ​പ്ര​ക​ട​നം അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും സ്ത്രീ​ക​ളെ​യും അ​വ​രു​ടെ കു​ടും​ബ​ത്തെ​യും ആ​ക്ഷേ​പി​ക്കു​ന്ന ന​ട​പ​ടി​യാ​ണ് ഇ​ത്ത​ര​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്നും ഖു​ഷ്ബു പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച ഡി​എം​കെ വേ​ദി​യി​ൽ വച്ചാണ് പ്രാ​ദേ​ശി​ക നേ​താ​വാ​യ സാ​ദി​ഖ് ബി​ജെ​പി​യു​ടെ താ​ര മു​ഖ​ങ്ങ​ളാ​യ ന​മി​ത, ഗൗ​ത​മി, ഗാ​യ​ത്രി ര​ഘു​റാം എ​ന്നി​വ​രെ സം​ബോ​ധ​ന ചെ​യ്യാ​ൻ അ​ധി​ക്ഷേ​പ​ക​ര​മാ​യ വാ​ക്ക് ഉ​പ​യോ​ഗി​ച്ച​ത്. ബി​ജെ​പി​ക്ക് ത​മി​ഴ്നാ​ട്ടി​ൽ വേ​രോ​ട്ട​മു​ണ്ടാ​ക്കാ​ൻ ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളെ ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്നും സാ​ദി​ഖ് പ​റ​ഞ്ഞി​രു​ന്നു. പ​രാ​മ​ർ​ശ​ങ്ങ​ളു​ടെ വീ​ഡി​യോ പ്ര​ച​രി​ച്ച​തോ​ടെ ബി​ജെ​പി നേ​താ​ക്ക​ൾ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ക​നി​മൊ​ഴി സാ​ദി​ഖി​ന്‍റെ പ്ര​സ്താ​വ​ന​യെ ത​ള്ളി​പ്പ​റ​ഞ്ഞ്...

Read More

“ട്വിറ്റർ ഇപ്പോൾ സുബോധമുള്ളവരുടെ കൈകളിൽ..’: മസ്കിനെ പ്രശംസിച്ച് ട്രംപ്

വാഷിംഗ്ടൺ ഡിസി: ലോകത്തെ ഏറ്റവും വലിയ മൈക്രോ ബ്ലോഗിംഗ് സമൂഹമാധ്യമമായ ട്വിറ്റർ ഏറ്റെടുത്ത ശതകോടീശ്വരൻ ഇലോൺ മസ്കിനെ പ്രശംസിച്ച് യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ട്വിറ്റർ ഇപ്പോൾ സുബോധമുള്ളവരുടെ കൈകളിലാണെന്നും നമ്മുടെ രാജ്യത്തെ വെറുക്കുന്ന തീവ്ര ഇടതുപക്ഷ ഭ്രാന്തൻമാർ ഇനി മുന്നിലേക്ക് വരില്ലെന്നും ട്രംപ് പറഞ്ഞു. തന്‍റെ സ്വന്തം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്‍റെ പ്രതികരണം. മസ്കിനെ തനിക്ക് ഇഷ്ടമാണെന്നും അദ്ദേഹത്തിന് ആശംസകൾ നേരുന്നുവെന്നും ട്രംപ് പറഞ്ഞു. അതേസമയം, ട്വിറ്ററിൽ വീണ്ടും എത്തുമോയെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. ചൊവ്വാഴ്ചയാണു ട്വിറ്റർ ഏറ്റെടുക്കലിൽ മസ്ക് അന്തിമതീരുമാനമെടുത്തത്. ഉള്ളക്കം എന്താണെന്നുള്ള അൽഗോരിതം പരസ്യമാക്കുക, വെറുപ്പിന്‍റെയും വിഭജനത്തിന്‍റെയും പ്ലാറ്റ്ഫോമാകാതെ ട്വിറ്ററിനെ കാത്തുസൂക്ഷിക്കുക എന്നിവയാണു ലക്ഷ്യമെന്നും മസ്ക് പ്രഖ്യാപിച്ചു. മസ്ക് ട്വിറ്റർ ഏറ്റെടുത്തതോടെ ഓഹരിയുടമകൾക്കിടയിലുണ്ടായിരുന്ന അനിശ്ചിതത്വം നീങ്ങിയതായി സിഎൻഎൻ റിപ്പോർട്ട്...

Read More

മലപ്പുറത്ത് നായ കുറുകെ ചാടി അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം

മലപ്പുറം: നായ കുറുകെ ചാടിയതിനെതുടര്‍ന്ന് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. എടപ്പാള്‍ സ്വദേശി വിപിന്‍ ദാസ് (31) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടിനാണ് അപകടമുണ്ടായത്. മലപ്പുറം എടപ്പാള്‍ ബിയ്യം മേല്‍പ്പാലത്തിനു സമീപത്തുവച്ച് നായ കുറുകെ ചാടിയതോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. എതിരെ വന്ന കാര്‍ ശരീരത്തിലൂടെ കയറിയിറങ്ങിയാണ് യുവാവ് മരിച്ചത്. ടയര്‍ കടയില്‍ ജോലി ചെയ്യുന്ന യുവാവ് രാത്രി വീട്ടിലേയ്ക്ക് മടങ്ങുമ്പോഴാണ്...

Read More

ലോ​ക​ക​പ്പി​ന് മോ​ടി; തൊ​ഴി​ലാ​ളി​ക​ൾക്ക് പെരുവഴി

ദോഹ: ഫു​ട്ബോ​ൾ ലോ​ക​ക​പ്പി​ന് മോടി കൂ​ട്ടാ​ൻ തൊ​ഴി​ലാ​ളി​ക​ളെ കു​ടി​യി​റ​ക്കി ഖ​ത്ത​ർ ഭ​ര​ണ​കൂ​ടം. ലോ​ക​ക​പ്പ് ആ​സ്വ​ദി​ക്കാ​നാ​യി എ​ത്തു​ന്ന വി​ദേ​ശി​ക​ൾ​ക്ക് താ​മ​സ സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന മേ​ഖ​ല​ക​ൾ “ശു​ദ്ധീ​ക​രി​ക്കാ​ൻ’ വേ​ണ്ടി​യാ​ണ് സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ളെ കു​ടി​യൊ​ഴി​പ്പി​ച്ച​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ദോ​ഹ ന​ഗ​ര​മ​ധ്യ​ത്തി​ലെ തൊ​ഴി​ലാ​ളി ക്യാ​ന്പു​ക​ളി​ൽ വ​സി​ക്കു​ന്ന അ​വി​വാ​ഹി​ത​രാ​യ ഏ​ഷ്യ​ൻ, ആ​ഫ്രി​ക്ക​ൻ വം​ശ​ജ​രാ​യ പു​രു​ഷ​ന്മാ​രെ പ്ര​ത്യേ​ക​മാ​യി തെ​ര​ഞ്ഞു​പി​ടി​ച്ചാ​ണ് വ​സ​തി​ക​ളി​ൽ നി​ന്ന് ഒ​ഴി​പ്പി​ച്ച​ത്. ബു​ധ​നാ​ഴ്ച മു​ത​ൽ ന​ട​ക്കു​ന്ന കു​ടി​യൊ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​യി​ൽ ലോ​ക​ക​പ്പ് വേ​ദി​ക​ളു​ടെ നി​ർ​മാ​ണ​പ്ര​വ​ർ​ത്തി​യി​ൽ പ​ങ്കാ​ളി​ക​ളാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക​ട​കം ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് കി​ട​പ്പാ​ടം ന​ഷ്ട​മാ‌‌​യി. താ​മ​സ സ്ഥ​ല​ത്ത് നി​ന്ന് ഒ​ഴി​ഞ്ഞ് പോ​കാ​ൻ പ​ല​ർ​ക്കും ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ മാ​ത്ര​മാ​ണ് ല​ഭി​ച്ച​തെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. വ​സ്ത്ര​ങ്ങ​ളും അ​വ​ശ്യ​വ​സ്തു​ക്ക​ളും പോ​ലും വ​സ​തി​ക​ളി​ൽ നി​ന്ന് എ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത പ​ല​രും കെ​ട്ടി​ട​ങ്ങ​ളു​ടെ ടെ​റ​സി​ലും നി​ർ​മാ​ണ​ശാ​ല​ക​ളി​ലു​മാ​ണ് ക​ഴി​യു​ന്ന​ത്. കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന മേ​ഖ​ല​യി​ൽ തൊ​ഴി​ലാ​ളി ക്യാ​ന്പു​ക​ൾ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന 2010-ലെ ​നി​യ​മ​ത്തി​ന്‍റെ ബ​ല​ത്തി​ലാ​ണ് കു​ടി​യൊ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ൾ ഭ​ര​ണ​കൂ​ടം നി​ർ​വ​ഹി​ച്ച​ത്. തൊ​ഴി​ലാ​ളി​ക​ളെ ഒ​ഴി​പ്പി​ച്ച കെ​ട്ടി​ട​ങ്ങ​ൾ​ക്ക് സ​മീ​പം 200 ഡോ​ള​ർ മു​ത​ൽ 400 ഡോ​ള​ർ വ​രെ പ്ര​തി​ദി​ന വാ​ട​ക ന​ൽ​കേ​ണ്ട മു​റി​ക​ൾ ലോ​ക​ക​പ്പ് ആ​രാ​ധ​ക​ർ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ സം​ഭ​വ​ത്തി​ന് ലോ​ക​ക​പ്പ് ഒ​രു​ക്ക​ങ്ങ​ളു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും രാ​ജ്യ​ത്തെ പാ​ർ​പ്പി​ട മേ​ഖ​ല​ക​ൾ പു​ന​ർ​നി​ർ​ണ​യി​ക്കാ​നു​ള്ള ദീ​ർ​ഘ​കാ​ല പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തി​ക​ച്ചും നി​യ​മ​പ​ര​മാ​യി​യാ​ണ് ഒ​ഴി​പ്പി​ക്ക​ൽ ന​ട​ത്തി​യ​തെ​ന്നും സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ പ്ര​തി​ക​രി​ച്ചു. കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് പു​ന​ര​ധി​വാ​സം ഒ​രു​ക്കി​യെ​ന്നും അ​ധി​കൃ​ത​ർ അ​വ​കാ​ശ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ ലോ​ക​ക​പ്പ് സം​ഘാ​ട​ക​ർ പ്ര​തി​ക​ര​ണം...

Read More