തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല​യി​ല്‍ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച യു​വാ​വ് ഷാ​രോ​ണ്‍​രാ​ജി​ന്‍റെ ര​ക്ത​പ​രി​ശോ​ധ​നാ​ഫ​ലം പു​റ​ത്തു​വ​ന്നു. ക​ഴി​ഞ്ഞ 14ന് ​ഇ​യാ​ളെ ആ​ദ്യം ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ള്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ള്‍​ക്ക് ത​ക​രാ​ര്‍ സം​ഭ​വി​ച്ചി​രു​ന്നി​ല്ലെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍.

ഇ​യാ​ളു​ടെ പെ​ണ്‍​സു​ഹൃ​ത്ത് ന​ല്‍​കി​യ പാ​നീ​യം ക​ഴി​ച്ച​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് യു​വാ​വ് മ​രി​ച്ച​ത്.

നെ​യ്യൂ​ര്‍ ക്രി​സ്ത്യ​ന്‍ കോ​ള​ജി​ലെ അ​വ​സാ​ന വ​ര്‍​ഷ ബി​എ​സ്‌​സി റേ​ഡി​യോ​ള​ജി വി​ദ്യാ​ര്‍​ഥി​യാ​യ ഷാ​രോ​ണ്‍​രാ​ജ് ക​ഴി​ഞ്ഞ 14ന് ​സ​ഹ​പാ​ഠി​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. പെ​ണ്‍​കു​ട്ടി ന​ല്‍​കി​യ പാ​നീ​യം ക​ഴി​ച്ച് ഛര്‍​ദി​ച്ച് അ​വ​ശ​നി​ല​യി​ലാ​യ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും കാ​ര്യ​മാ​യ പ്ര​ശ്‌​ന​മി​ല്ലാ​ത്ത​തി​നാ​ല്‍ പി​ന്നീ​ട് വി​ട്ട​യ​ച്ചു.

തൊ​ട്ട​ടു​ത്ത ദി​വ​സം വാ​യി​ല്‍ വ്ര​ണ​ങ്ങ​ള്‍ രൂ​പ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് വെ​ള്ളം പോ​ലും കു​ടി​ക്കാ​ന്‍ വ​യ്യാ​ത്ത അ​വ​സ്ഥ​യി​ലേ​യ്ക്ക് മാ​റി. പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ള്‍ വൃ​ക്ക​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം താ​റു​മാ​റാ​യ​താ​യി ബോ​ധ്യ​പ്പെ​ട്ടു.

പെ​ണ്‍​കു​ട്ടി ന​ല്‍​കി​യ ആ​സി​ഡ് അ​ട​ങ്ങു​ന്ന പാ​നീ​യ​മാ​ണ് യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഷാ​രോ​ണി​ന്‍റെ കു​ടും​ബം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ യു​വാ​വി​ന്‍റെ പി​താ​വ് പാ​റ​ശാ​ല പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും അ​ന്വേ​ഷ​ണ​ത്തി​ല്‍ വീ​ഴ്ച​യു​ണ്ടെ​ന്നാ​ണ് ആ​രോ​പ​ണം. അ​തേ​സ​മ​യം പോ​സ്റ്റു​​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ അ​സ്വാ​ഭാ​വി​ക​മാ​യി ഒ​ന്നു​മി​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.

വൃ​ക്ക​യു​ടെ​യും ക​ര​ളി​ന്‍റെ​യും പ്ര​വ​ര്‍​ത്ത​നം നി​ല​ച്ച​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്.

യു​വാ​വും പെ​ണ്‍​കു​ട്ടി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​ക്ക് മ​റ്റൊ​രു വി​വാ​ഹ ആ​ലോ​ച​ന വ​ന്ന​തോ​ടെ ബ​ന്ധ​ത്തി​ല്‍ വി​ള്ള​ലു​ണ്ടാ​യ​താ​യി കു​ടും​ബാം​ഗ​ങ്ങ​ള്‍ പ​റ​യു​ന്നു. പെ​ണ്‍​കു​ട്ടി ഇ​യാ​ളെ വീ​ട്ടി​ലേ​യ്ക്ക് വി​ളി​ച്ചു വ​രു​ത്തു​ക​യാ​യി​രു​ന്നെ​ന്നാ​ണ് സൂ​ച​ന.