Author: Editorial Team

നാലു പേരെ വെടിവച്ചു കൊലപ്പെടുത്തി നദിയിലെറിഞ്ഞ സംഭവത്തില്‍ ഒരാള്‍ പിടിയില്‍

ഒക്കലഹോമ: സൈക്കിള്‍ സവാരിക്കിറങ്ങിയ നാലുപേരുടെ അറുത്തു മാറ്റപ്പെട്ട ശരീരഭാഗങ്ങള്‍ ഒക്കലഹോമ നദിയില്‍ നിന്നും കണ്ടെടുക്കപ്പെട്ട സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന 67 വയസുള്ള ഒരാളെ അറസ്റ്റു ചെയ്തതായി ലോക്കല്‍ പോലീസ് ചീഫ് അറിയിച്ചു. ജൊ കെന്നഡിയെന്ന ആളാണ് അറസ്റ്റിലായതെന്നു പോലീസ് അറിയിച്ചു. ഒക്ടോബര്‍ ഒമ്പതിനാണ് മാര്‍ക്ക് ചാസ്റ്റിന്‍ (32), ബില്ലി ചാസ്റ്റിന്‍ (30), മൈക്ക് സ്പാര്‍ക്ക്‌സ് (32), അലക്‌സ് സ്റ്റീവന്‍സ് (29) എന്നിവരെ കാണാനില്ലെന്നു കുടുംബാംഗങ്ങള്‍ പരാതി നല്‍കിയത്. ബില്ലിയുടെ വീട്ടില്‍ നിന്നും നാലുപേര്‍ സംഘമായി ഒക്ടോബര്‍ ഒമ്പതിന് രാത്രി ഒമ്പതിനാണ് പുറപ്പെട്ടത്. വെടിയേറ്റ് കൊല്ലപ്പെട്ട ഇവരുടെ ശരീരഭാഗങ്ങള്‍ നദിയില്‍ നിന്നും കഴിഞ്ഞ വെള്ളിയാഴ്ചയാണ് കണ്ടെടുത്തത്. ഇവരില്‍ രണ്ടുപേരുടെ സെല്‍ഫോണും കണ്ടെടുത്തിരുന്നു. ശരീരഭാഗങ്ങള്‍ അറുത്തു മാറ്റപ്പെട്ടതിനാല്‍ തിരിച്ചറിയാന്‍ വൈകിയതായി പോലീസ് പറയുന്നു. ഞായറാഴ്ചയോടെയാണ് ഇവരെ തിരിച്ചറിഞ്ഞത്. നാലു പേരും ചേര്‍ന്നു സൈക്കിളില്‍ പുറപ്പെട്ടത് ഏതോ ക്രിമിനല്‍ കൃത്യത്തിനാണെന്നാണ് പോലീസില്‍ ലഭിച്ച വിവരം. നാലുപേരേയും വെടിവെച്ചു കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ വേര്‍പ്പെടുത്തി നദിയിലെറിഞ്ഞ സംഭവത്തില്‍ സംശയിക്കുന്ന പ്രതിയെ ഡെയ്ട്ടണ്‍ ബീച്ച് (ഫ്‌ലോറിഡ) ഷോറില്‍ നിന്നാണ് അറസ്റ്റു ചെയ്തത്. ഇദ്ദേഹം മോഷ്ടിച്ച വാഹനത്തിലാണ് യാത്ര ചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു. ഇയാളെ ഫ്‌ളോറിഡയില്‍ നിന്നും ഒക്ക്മുള്‍ഗി കൗണ്ടിയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ കൊലകുറ്റം ചുമത്തിയിട്ടില്ലെങ്കിലും മോഷണകുറ്റത്തിനാണ് ഇയാളെ അറസ്റ്റു...

Read More

സ്റ്റാറ്റന്‍ഐലന്‍റ് തെരുവില്‍ നായ്ക്കളുടെ അഴിഞ്ഞാട്ടം; മൂന്നു പേര്‍ക്കു കടിയേറ്റു

സ്റ്റാറ്റന്‍ഐലന്‍റ് (ന്യൂയോര്‍ക്ക്): തെരുവില്‍ അഴിഞ്ഞാടിയ ഒരുപറ്റം നായ്ക്കളുടെ ആക്രമണത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ മൂന്നു പെണ്‍കുട്ടികള്‍ക്കു കടിയേറ്റു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഒഴിഞ്ഞു കിടന്നിരുന്ന ഒരു വീട്ടില്‍ നിന്നാണ് എട്ടു പിറ്റ്ബുള്‍ വര്‍ഗത്തില്‍പ്പെട്ട നായ്ക്കള്‍ തെരുവിലെത്തിയത്. 250 യോര്‍ക്ക് അവന്യുവിലെ വീട്ടിനു മുമ്പില്‍ നില്‍ക്കുകയായിരുന്ന 2, 13, 19 വയസ് വീതമുള്ള പെണ്‍കുട്ടികളാണ് നായ്ക്കളുടെ കൂട്ടായ ആക്രമണത്തിനിരകളായത്. കാലിലും കൈകളിലും കടിയേറ്റ രണ്ടു വയസുകാരി ഉള്‍പ്പെടെ മൂന്നു പേരേയും രക്തം വാര്‍ന്നൊലിക്കുന്ന അവസ്ഥയില്‍ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒഴിഞ്ഞു കിടന്നിരുന്ന വീട്ടില്‍ 15 നായ്ക്കളാണ് ഉണ്ടായിരുന്നത്. ഇതില്‍ എട്ടെണ്ണമാണ് കുട്ടികളെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവ സ്ഥലത്തെത്തിയ അനിമല്‍ കണ്‍ട്രോള്‍ ജീവനക്കാരും പോലീസും ചേര്‍ന്ന് നായ്ക്കളെ പിടികൂടി അനിമല്‍ ഷെല്‍ട്ടറില്‍ അടച്ചു. റിച്ചുമോണ്ട് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ കഴിയുന്ന കുട്ടികള്‍ ഗുരുതാരവസ്ഥ തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തിനു ഉത്തരവാദികള്‍ എന്ന നിലയില്‍ ഒരു പുരുഷനേയും സ്ത്രീയേയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ ചാര്‍ജുകള്‍ ഇതുവരെ റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അന്വേഷണം നടന്നു വരികയാണെന്നും...

Read More

പ്രവാസി ഭാരതീയ ദിവസ്: പ്രവാസി സംഘടനാ നേതാക്കളുമായി കൂടിയാലോചനകൾ തുടരുന്നു

ന്യൂയോർക്ക് – ഇന്ത്യ ഗവൺമെന്റ് മിനിസ്ട്രി ഓഫ് എക്സ്റ്റേർണൽ അഫയേഴ്സ് ആഗോള പ്രവാസികൾക്കായി മധ്യപ്രദേശിലെ ഇൻഡോർ സിറ്റിയിൽ വച്ച് സംഘടിപ്പിക്കുന്ന പ്രവാസി ഭാരതീയ ദിവസ് പരിപാടിയിലേക്ക് അമേരിക്കയിൽ നിന്ന് കൂടുതൽ ഇന്ത്യൻ വംശജരെ പങ്കെടുപ്പിക്കുവാൻ കേന്ദ്രമന്ത്രിസഭ പ്രവാസി സംഘടനാ നേതാക്കളുമായി കൂടിയാലോചനകൾ തുടരുന്നു, അമേരിക്കയിലെ മലയാളി സമൂഹത്തെ പ്രവാസി ഭാരതി ദിവസ് പരിപാടിയിൽ പങ്കെടുപ്പിക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ ന്യൂ യോർക്ക് ഇന്ത്യ കോൺസുലേറ്റ് ഫോമാ പ്രസിഡന്‍റ് ജേക്കബ് തോമസുമായി ചർച്ചകൾ നടത്തിയിരുന്നു. തുടർ ചർച്ചകളുടെ ഭാഗമായി അറ്റ്ലാന്‍റാ ഇന്ത്യൻ കോൺസുലാർ ജനറൽ സ്വാതി കുൽക്കർണിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസിന്‍റെ ( ഫോമാ ട്രഷറർ ബിജു തോണിക്കടവിൽ അറ്റ്ലാന്‍റാ ഇന്ത്യൻ കോൺസുലേറ്റിലെത്തി പ്രവാസികാര്യ മന്ത്രി വി മുരളീധരനുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ ഫോമാ സൗത്ത് ഈസ്റ്റ് റീജിയൻ ആർ വി പി ഡൊമിനിക് ചക്കനാൽ, ജെയിംസ് കല്ലറക്കാനിൽ, ബിജു തുരുത്തിമാലിയിൽ, സാം ആന്‍റോ, കണ്ണൻ ഉദയരാജൻ തുടങ്ങിയവരും പങ്കെടുത്തു. 2023 ജനുവരി 8,9, 10 തീയതികളിൽ നടത്തപ്പെടുന്ന പരിപാടികളിൽ ലോകത്തിന്‍റെ നാനാഭാഗത്തു നിന്നുമുള്ള ഇന്ത്യക്കാർ പങ്കെടുക്കും, ഫോമയുടെ കേരളത്തിലെ പ്രവർത്തനങ്ങളിൽ സഹകരിക്കുവാൻ പലകുറി സാധിച്ചിട്ടുണ്ടെന്ന് മന്ത്രി സംഭാഷണമധ്യേ പറഞ്ഞു, പ്രളയകാലത്തും കൂടാതെ കോവിഡ് കാലത്തും ഫോമയുടെ അകമഴിഞ്ഞ സഹായങ്ങൾക്ക് മന്ത്രി നന്ദി പറഞ്ഞു, കേരളത്തിലേക്ക് പ്രവാസി സംഘടനകൾക്ക് സാമൂഹിക പ്രവർത്തനങ്ങൾക്ക് ഫണ്ട് അയക്കുന്നതിന് ഇപ്പോഴുള്ള തടസങ്ങളെക്കുറിച്ചു ട്രഷറർ ബിജു തോണിക്കടവിൽ ഉന്നയിച്ചപ്പോൾ ഈ വിഷയം കേന്ദ്ര മന്ത്രിസഭയിൽ ഉന്നയിക്കാമെന്ന് മന്ത്രി മറുപടി പറഞ്ഞതായി അദ്ദേഹം അറിയിച്ചു. മറ്റു ഇതര പ്രവാസി സംഘടനകളുടെയും പ്രതിനിധികൾ ചർച്ചകളിൽ പങ്കെടുത്തു. ഈ മാസം 22 നു ന്യൂ ജേഴ്സിയിൽ വച്ച് നടക്കുന്ന ഫോമാ ഹാൻഡിങ് ഓവർ സെറിമണിയിലേക്ക് എല്ലാ ഫോമാ പ്രവർത്തകരെയും സ്വാഗതം ചെയ്യുന്നതായി ഫോമാ പ്രസിഡന്റ് ഡോക്ടർ ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്‍റ് സെക്രട്ടറി ഡോക്ടർ ജെയ്‌മോൾ ശ്രീധർ, ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ് എന്നിവർ...

Read More

നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന സേവികാസംഘം നാഷണൽ കോൺഫറൻസ് സമാപിച്ചു

ഡാളസ് :മാർത്തോമ്മ സഭ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന സുവിശേഷ സേവികാ സംഘത്തിൻറെ ഒക്ടോബര് 13 മുതൽ മൂന്നുദിവസം നീണ്ടുനിന്ന നാഷണൽ കോൺഫറൻസ് ഞായറാഴ്ച രാവിലെ 8 നു ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമാ ചർച്ചിൽ അനുഷ്ടിച്ച വിശുദ്ധ കുർബാനക്കുശേഷം നടന്ന സമാപന സമ്മേളനത്തോടെ പര്യവസാനിച്ചു . ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമാ ഇടവക ആതിഥേയത്വം വഹിച്ച കോൺഫറൻസ് വൻ വിജയമായിരുന്നുവെന്നു സെക്രട്ടറി ഡോ: അഞ്ചു ബിജിലി അറിയിച്ചു. ഒക്ടോബർ 13 വ്യാഴാഴ്ച കോൺഫറൻസ് ഗായക സംഘം ആലപിച്ച ഗാനത്തോടും ആരാധനയോടും കൂടി ഉത്ഘാടന സമ്മേളനത്തിനു തുടക്കം കുറിച്ചു .കോൺഫറൻസിന് പ്രസിഡണ്ടും ഇടവക വികാരിയുമായ റവ :അലക്സ് യോഹനാൻ പ്രാരംഭ പ്രാർത്ഥന നടത്തി കോൺഫറൻസ് കൺവീനർ എലിസബത്ത് ജോൺ സ്വാഗതമാശംസിച്ചു.നോർത്ത് അമേരിക്ക ഭദ്രാസനാധിപൻ റൈറ്റ് ഡോക്ടർ ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷ പ്രസംഗം നടത്തി. മാർത്തോമ സഭ പരമാധ്യക്ഷൻ ഡോ:തിയഡോഷ്യസ് മാർത്തോമ കോൺഫ്രൻസ് ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. സുപ്രസിദ്ധ കൺവെൻഷൻ പ്രസംഗകനും മാരാമൺ കൺവെൻഷൻ മുൻ പ്രസംഗകനുമായ ഡോ.സ്റ്റാൻലി ജോൺസിന്റെ കൊച്ചുമകളും സ്റ്റാൻലി ജോൺസ് ഫൌണ്ടേഷൻ പ്രസിഡണ്ടും കൂടിയായ ഡോ.ആൻ മാത്യൂസ് യൂൻസ് , റവ ഡോ ചെറിയാൻ തോമസ് ,ഭദ്രാസന സെക്രട്ടറി റവ ജോർജ് എബ്രഹാം ,ഭദ്രാസന സേവികാസംഘം വൈസ് പ്രസിഡൻറ് റവ തോമസ് മാത്യു , സേവികാസംഘം ഡയോസിഷൻ സെക്രട്ടറി സുമാ ചാക്കോ എന്നിവർ ആശംസാപ്രസംഗം നടത്തി. കോൺഫ്രൻസിനോടനുബന്ധിച്ചു തയാറാക്കിയ സുവനീർ പ്രകാശനം ഡോ:തിയഡോഷ്യസ് മാർത്തോമ നിർവഹിച്ചു. അതിനുശേഷം വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു .നോർത്തമേരിക്കൻ ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നും ഏകദേശം 400 സ്ത്രീകൾ കോൺഫറൻസിൽ പങ്കെടുത്തു .സ്ത്രീകൾ പുതിയ ലോകത്തിൻറെ മാർഗദർശികൾ എന്ന വിഷയമായിരുന്നു ചർച്ചാ വിഷയം മുഖ്യവിഷയം .ഈ വിഷയത്തെ ആസ്പദമാക്കി റവ ഈപ്പൻ വര്ഗീസ്സ്, ഡോ:എലിസബത്ത് ജേക്കബ് ,ഷിജി അലക്സ്, ഡോ: ചെറിയാൻ തോമസ് എന്നിവർ പ്രഭാഷണം നടത്തി. കോൺഫറൻസിന്‍റെ വിജയത്തിനായി പ്രസിഡന്‍റ് റവ. അലക്സ് യോഹന്നാൻ, കൺവീനർ എലിസബത്ത് ജോൺ, സെക്രട്ടറി ഡോ.അഞ്ജു ബിജിലി, ട്രഷറർ അന്നമ്മ മാത്യു, അക്കൗണ്ടന്‍റ് അന്നമ്മ മാത്യൂസ് എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയാണ് നേതൃത്വം...

Read More

മാഗ് കർഷകശ്രീ അവാർഡ് അന്നമ്മ തോമസ്, എൽസി സൈമൺ എന്നിവർക്ക്

ഹൂസ്റ്റൻ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൻ ( മാഗ് ) ഹൂസ്റ്റണിൽ എല്ലാ വർഷവും നടത്തിവരാറുള്ള കർഷകശ്രീ അവാർഡ് ഈ വർഷവും ഒരു ആഘോഷമായി തന്നെ നടത്തുകയുണ്ടായി. മാഗിന്‍റെ കർഷകശ്രീയായി അന്നമ്മ തോമസ്, എൽസി സൈമൺ വാളാച്ചേരി എന്നിവർ ഒന്നും രണ്ടും സ്ഥാനത്തിന് അർഹരായി. ബാബു മുല്ലശ്ശേരി, ചെയർമാനായും ജെയിംസ് തുണ്ടത്തിൽ, മോൻസി കുരിയാക്കോസ് എന്നിവർ കമ്മറ്റി അംഗങ്ങളുമായുള്ള വിധികർത്താക്കളാണ് ഇരുപതോളം കൃഷിക്കാരിൽനിന്ന് ഷുഗർലാൻഡിലുള്ള അന്നമ്മ തോമസിനെയും നേർകാഴ്ച ചീഫ് എഡിറ്റർ സൈമൺ വാളാച്ചേരിയുടെ പത്നിയുമായ എൽസി സൈമനെയും തെരഞ്ഞെടുത്തത്, നാല്പതിലധികം പച്ചമരുന്നുകൾ യഥാവിധി കൃഷിചെയ്യുന്ന ജേക്കബ് ചാക്കോയെ (ബേബി) ബഹുമതിയും പ്രശംസാ പത്രവും നൽകി ആദരിച്ചു. ഒന്നാം സ്ഥാനക്കാരിയായ അന്നമ്മയുടെ കൃഷിയിടത്തിൽ അൻപതോളം ചേനകളും ഏലാദിവസവും മുപ്പതുമുതൽ മുപ്പത്തിയഞ്ചു കിലോ പാവക്കായും മറ്റുപച്ചക്കറികളും വിളവെടുക്കുന്നതോടൊപ്പം മുപ്പതോളം താറാവുകളും ഉണ്ട് . രണ്ടാം സ്ഥാനക്കാരി എൽസി വാളാച്ചേരി വിളവെടുപ്പിൽനിന്നു എല്ലാ ആഴ്ച്ചകളിലും ആറുമുതൽ പത്തുവരെ കുടുംബങ്ങൾക്ക് വിളവുകൾ സൗജന്യമായി നൽകുന്നു എന്ന കാരുണ്യ പ്രവർത്തികൂടി ചെയ്തുവരുന്നു. ഹൂസ്റ്റണിലെ പ്രമുഖ സംരംഭകരിലൊരാളായ റോയ് മാത്യുവാണ്‌ സമ്മാനങ്ങൾ സംഭാവന ചെയ്തത്‌. മാഗ് പ്രസിഡന്‍റ് അനിൽ ആറന്മുള വിജയികൾക്ക് മലയാളി അസോസിയേഷൻ ഹാളിൽവച്ച് നടന്ന ചടങ്ങിൽ ആശംസകളും സമ്മാനങ്ങളും കാഷ് അവാർഡും നൽകി...

Read More