ചെ​ന്നൈ: ഡി​എം​കെ പ്രാ​സം​ഗി​ക​ന്‍റെ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ രം​ഗ​ത്ത് വ​ന്ന പാ​ർ​ട്ടി ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ക​നി​മൊ​ഴി​യെ അ​ഭി​ന​ന്ദി​ച്ച് ബി​ജെ​പി നേ​താ​വ് ഖു​ഷ്ബു.

സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ത്തി​നാ​യി എ​ക്കാ​ല​വും നി​ല​കൊ‌‌‌​ള്ളു​ന്ന വ്യ​ക്തി​യെ​ന്ന് ക​നി​മൊ​ഴി​യെ വി​ശേ​ഷി​പ്പി​ച്ച ഖു​ഷ്ബു, സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി എം. ​കെ. സ്റ്റാ​ലി​ൻ ഇ​ട​പെ​ട​ണ​മെ​ന്നും ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ൾ ആ​രും ന​ട​ത്താ​തി​രി​ക്കാ​ൻ അ​ദേ​ഹം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞു.

വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ സൈ​ദാ​യ് സാ​ദി​ഖി​ന്‍റെ പൊ​ള്ള​യാ​യ ഖേ​ദ​പ്ര​ക​ട​നം അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും സ്ത്രീ​ക​ളെ​യും അ​വ​രു​ടെ കു​ടും​ബ​ത്തെ​യും ആ​ക്ഷേ​പി​ക്കു​ന്ന ന​ട​പ​ടി​യാ​ണ് ഇ​ത്ത​ര​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്നും ഖു​ഷ്ബു പ​റ​ഞ്ഞു.

വ്യാ​ഴാ​ഴ്ച ഡി​എം​കെ വേ​ദി​യി​ൽ വച്ചാണ് പ്രാ​ദേ​ശി​ക നേ​താ​വാ​യ സാ​ദി​ഖ് ബി​ജെ​പി​യു​ടെ താ​ര മു​ഖ​ങ്ങ​ളാ​യ ന​മി​ത, ഗൗ​ത​മി, ഗാ​യ​ത്രി ര​ഘു​റാം എ​ന്നി​വ​രെ സം​ബോ​ധ​ന ചെ​യ്യാ​ൻ അ​ധി​ക്ഷേ​പ​ക​ര​മാ​യ വാ​ക്ക് ഉ​പ​യോ​ഗി​ച്ച​ത്. ബി​ജെ​പി​ക്ക് ത​മി​ഴ്നാ​ട്ടി​ൽ വേ​രോ​ട്ട​മു​ണ്ടാ​ക്കാ​ൻ ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളെ ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്നും സാ​ദി​ഖ് പ​റ​ഞ്ഞി​രു​ന്നു.

പ​രാ​മ​ർ​ശ​ങ്ങ​ളു​ടെ വീ​ഡി​യോ പ്ര​ച​രി​ച്ച​തോ​ടെ ബി​ജെ​പി നേ​താ​ക്ക​ൾ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ക​നി​മൊ​ഴി സാ​ദി​ഖി​ന്‍റെ പ്ര​സ്താ​വ​ന​യെ ത​ള്ളി​പ്പ​റ​ഞ്ഞ് രം​ഗ​ത്തെ​ത്തി​യ​ത്.