Author: Editorial Team

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹോ​ട്ട​ലി​ൽ തീ​പി​ടിത്തം: ര​ണ്ട് പേ​ർ മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഥു​ര ജി​ല്ല​യി​ലെ ഹോ​ട്ട​ലി​ലു​ണ്ടാ​യ തീ​പി​ട​ത്ത​ത്തി​ൽ ര​ണ്ട് ജീ​വ​ന​ക്കാ​ർ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ‌ഉമേഷ്(30), ബി​രി സിംഗ്(40) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വൃ​ന്ദാ​വ​ൻ മേ​ഖ​ല​യി​ലെ വൃ​ന്ദാ​വ​ൻ ഗാ​ർ​ഡ​ൻ എ​ന്ന ഹോ​ട്ട​ലി​ൽ പു​ല​ർ​ച്ചെ നാലിനാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഹോ​ട്ട​ലി​ലെ താ​മ​സ​മു​റി​ക​ൾ​ക്ക് എ​തി​ർ​വ​ശ​ത്തു​ള്ള ഭാ​ഗ​ത്തെ സ്റ്റോ​ർ റൂ​മി​ലാ​ണ് തീ​പി​ട​ത്ത​മു​ണ്ടാ​യ​ത്. ജീ​വ​ന​ക്കാ​ർ വി​ശ്ര​മി​ക്കു​ന്ന ഈ ​ഭാ​ഗ​ത്തെ കി​ട​ക്ക​വി​രി​ക​ളും ഫ​യ​ലു​ക​ളും മ​റ്റ് സാ​ധ​ന​ങ്ങ​ളും സൂ​ക്ഷി​ച്ചി​രു​ന്ന മു​റി​യി​ൽ നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന​ത്. മൂ​ന്ന് നി​ല ഹോ‌​ട്ട​ലി​ന്‍റെ എ​ല്ലാ നി​ല​ക​ളി​ലും തീ ​പ​ട​ർ​ന്ന് പി​ടി​ച്ചി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​ന ഉ​ട​ന​ടി തീ ​അ​ണ​യ്ക്കു​ക​യാ​യി​രു​ന്നു. ഹോ​ട്ട​ലി​ന്‍റെ മ​റു​ഭാ​ഗ​ത്ത് താ​മ​സി​ച്ചി​രു​ന്ന എ​ല്ലാ​വ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും അ​ധി​കൃ​ത​ർ...

Read More

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലു​ള്ള​വ​ര്‍ ക​ള്ള​ക്ക​ട​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ടാ​ല്‍ ഇ​ട​പെ​ടും: ക​ടു​പ്പി​ച്ച് ഗ​വ​ർ​ണ​ർ

ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ കള്ളക്കടത്തില്‍ ഉള്‍പ്പെട്ടാല്‍ ഇടപെടുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. യോഗ്യതയില്ലാത്തവരെ നിയമിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും രാജ്ഭവൻ ഇടപെടുമെന്നും സർക്കാരിനുള്ള മുന്നറിയിപ്പായി ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. എല്ലാ നിയമവിരുദ്ധ നടപടികളിലും മുഖ്യമന്ത്രിയുടെ ഓഫിസ് ബന്ധപ്പെടുന്നതെങ്ങനെയെന്നും ഗവർണർ ചോദിച്ചു. സര്‍ക്കാര്‍ കാര്യത്തില്‍ അനാവശ്യമായി താന്‍ ഇടപെട്ടതിന് തെളിവുണ്ടെങ്കിൽ മുഖ്യമന്ത്രി അത് പുറത്തുവിടണമെന്നും സമാന്തരഭരണമെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടിയായി ഗവർണർ പറഞ്ഞു. രാജ്ഭവനിൽ ആര്‍എസ്എസ് നോമിനി പോയിട്ട് സ്വന്തം ആളെപ്പോലും താന്‍ നിയമിച്ചിട്ടില്ല. ഇതു തെളിയിച്ചാൽ രാജിവയ്ക്കാൻ തയാറാണ്. മറിച്ചാണെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കുമോയെന്നും ഗവർണർ ചോദിച്ചു. മന്ത്രി ബാലഗോപാലിനെതിരെയും ഗവര്‍ണര്‍ വീണ്ടും വിമര്‍ശനം ഉന്നയിച്ചു . ദേശീയ ഐക്യത്തെ വെല്ലുവിളിക്കാനാണ് മന്ത്രി ശ്രമിച്ചതെന്നായിരുന്നു വിമര്‍ശനം. രാജിവയ്ക്കാന്‍ ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍മാര്‍ക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി ലഭിച്ചിട്ടില്ലെന്നും മറുപടി നല്‍കാന്‍ ഈ മാസം ഏഴ് വരെ സമയം നൽകിയിട്ടുണ്ടെന്നും ഗവർണർ...

Read More

മ​ധ്യ​വ​യ​സ്ക​ൻ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ, സ​മീ​പം കാ​ട്ടു​പ​ന്നി​യു​ടെ ജ​ഡം

തിരൂർ: മലപ്പുറം എടക്കരയിൽ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ചുങ്കത്തറ പുളിമൂട്ടിൽ ജോർജ്കുട്ടി (48) ആണ് മരിച്ചത്. ആളൊഴിഞ്ഞ പറമ്പിലെ തോടിനോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് വീട്ടിൽനിന്ന് പോയതാണ് ജോർജ്കുട്ടി. മൃതദേഹത്തിൽ നിന്ന് അഞ്ച് മീറ്റർ മാറി കാട്ടുപന്നിയുടെ ജഡം കണ്ടെത്തിയിട്ടുണ്ട്. സമീപത്തെ വൈദ്യുതി ലൈനിൽ നിന്ന് കാട്ടുപന്നിയെ വൈദ്യുതാഘാതമേൽപ്പിച്ച് കൊന്നതിന്‍റെ...

Read More

ഏ​കാ​ധി​പ​തി​യു​ടെ വി​കൃ​തി​ക​ൾ..! ഭൂ​ഖ​ണ്ഡാ​ന്ത​ര മി​സൈ​ൽ തൊ​ടു​ത്ത് ഉ​ത്ത​ര​കൊ​റി​യ

സീയൂൾ: കൊറിയൻ മേഖലയിൽ സംഘർഷ സാധ്യത വർധിപ്പിച്ച് വീണ്ടും ഉത്തരകൊറിയ. വ്യാഴാഴ്ച പുലർച്ചെ ഉത്തരകൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) പരീക്ഷിച്ചതായി ദക്ഷിണകൊറിയൻ ഉദ്യോഗസ്ഥർ പറഞ്ഞു. മിസൈൽ പരീക്ഷണത്തെ തുടർന്ന് ജപ്പാൻ സർക്കാർ വടക്കൻ, മധ്യ പ്രദേശങ്ങളിലുള്ളവർക്ക് മുന്നറിയിപ്പ് നൽകി. ഈ വർഷം പ്യോംഗ്യാംഗിന്‍റെ ഏഴാമത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണമാണ് നടന്നത്. ഉടൻതന്നെ ഉത്തരകൊറിയ ആണവായുധം പരീക്ഷിക്കുമോയെന്നും ദക്ഷിണകൊറിയ സംശയിക്കുന്നു. കഴിഞ്ഞ ദിവസം, ഉത്തരകൊറിയ 23 മിസൈലുകൾ ദക്ഷിണകൊറിയൻ സമുദ്രാതിർത്തിയിലേക്കു വിക്ഷേപിച്ചിരുന്നു. ഇതിലൊരെണ്ണം ദക്ഷിണകൊറിയയിലെ തെക്കൻ തീരനഗരമായ സോക്ചോയ്ക്ക് 60 കിലോമീറ്റർ അകലെയാണു പതിച്ചത്. തുടർന്ന് ദക്ഷിണകൊറിയൻ നഗരത്തിൽ വ്യോമാക്രമണത്തെക്കുറിച്ചു മുന്നറിയിപ്പു നല്കുന്ന സൈറണുകൾ മുഴങ്ങി. പ്രകോപിതരായ ദക്ഷിണകൊറിയ ഉടൻ യുദ്ധവിമാനത്തിൽനിന്നു മൂന്നു മിസൈലുകൾ ഉത്തരകൊറിയൻ സമുദ്രാതിർത്തിയിലേക്കു തൊടുത്തു. ഉടൻതന്നെ ഉത്തരകൊറിയ വീണ്ടും ആറു മിസൈലുകൾകൂടി വിക്ഷേപിക്കുകയും നൂറു പീരങ്കിവെടി ഉതിർക്കുകയും ചെയ്തു. ദക്ഷിണകൊറിയയും അമേരിക്കയും ചേർന്ന് സൈനികാഭ്യാസം നടത്തുന്നതാണ് ഉത്തരകൊറിയയെ പ്രകോപിപ്പിക്കുന്നത്. സൈനികാഭ്യാസത്തിന്‍റെ പേരിൽ ചരിത്രത്തിലെ ഏറ്റവും കടുത്ത വില നല്കേണ്ടിവരുമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പു...

Read More

ഷാ​രോ​ണ്‍ വ​ധം; കേ​സ് ത​മി​ഴ്‌​നാ​ടി​ന് കൈ​മാ​റ​ണ​മെ​ന്ന് പോ​ലീ​സി​നു നി​യ​മോ​പ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല ഷാ​രോ​ണ്‍ വ​ധ​ക്കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ത​മി​ഴ്‌​നാ​ടി​ന് കൈ​മാ​റ​ണ​മെ​ന്ന് പോ​ലീ​സി​നു നി​യ​മോ​പ​ദേ​ശം. റൂ​റ​ല്‍ എ​സ്പി ഡി.​ശി​ല്‍​പ​യ്ക്കാ​ണ് നി​യ​മോ​പ​ദേ​ശം ല​ഭി​ച്ച​ത്. കൊ​ലപാതകം ആ​സൂ​ത്ര​ണം ചെ​യ്ത​തും ന​ട​പ്പാ​ക്കി​യ​തും ത​മി​ഴ്‌​നാ​ട്ടി​ല്‍​വ​ച്ചാ​ണ്. കു​റ്റ​കൃ​ത്യം സം​ബ​ന്ധി​ച്ച ഭൂ​രി​ഭാ​ഗം കാ​ര്യ​ങ്ങ​ളും ന​ട​ന്ന​ത് സം​സ്ഥാ​ന​ത്തി​നു പു​റ​ത്താ​യ​തി​നാ​ല്‍ ത​മി​ഴ്‌​നാ​ട് പോ​ലീ​സ് തന്നെ തു​ട​ര​ന്വേ​ഷ​ണം നടത്തുക‍യും കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കുകയും ചെയ്യുന്നതാണ് അ​ഭി​കാ​മ്യ​മെ​ന്ന് നി​യ​മോ​പ​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു. വി​ചാ​ര​ണ​വേ​ള​യി​ല്‍ കേ​ര​ള പോ​ലീ​സി​ന്‍റെ അ​ധി​കാ​ര​പ​രി​ധി പ്ര​തി​ക​ള്‍ ചോ​ദ്യം ചെ​യ്യാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​ന്വേ​ഷ​ണം കൈ​മാ​റാ​നു​ള്ള നി​ര്‍​ദേ​ശം. അ​തേ​സ​മ​യം കേ​സ് കൈ​മാ​റു​ന്ന​തി​ല്‍ ആ​ശ​ങ്ക​യു​ണ്ടെ​ന്നു കൊ​ല്ല​പ്പെ​ട്ട ഷാ​രോ​ണി​ന്‍റെ അ​ച്ഛ​ന്‍ പ്ര​തി​ക​രി​ച്ചു. ഷാ​രോ​ണി​ന്‍റെ പെ​ണ്‍​സു​ഹൃ​ത്താ​യ ഗ്രീ​ഷ്മ​യു​ടെ കന്യാകുമാരി രാ​മവർമൻചി​റ​യി​ലെ വീ​ട്ടി​ല്‍​വ​ച്ചാ​ണ് യു​വാ​വി​ന് വി​ഷം ക​ല​ര്‍​ത്തി​യ ക​ഷാ​യം ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ വൃ​ക്ക​യും ക​ര​ളും ത​ക​രാ​റി​ലാ​യ ഷാ​രോ​ണ്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം. സം​ഭ​വ​ത്തി​ല്‍ ഗ്രീ​ഷ്മ, അ​മ്മ സി​ന്ധു, അ​മ്മാ​വ​ന്‍ നി​ര്‍​മ​ല്‍ കു​മാ​ര്‍ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ്...

Read More