തിരൂർ: മലപ്പുറം എടക്കരയിൽ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ചുങ്കത്തറ പുളിമൂട്ടിൽ ജോർജ്കുട്ടി (48) ആണ് മരിച്ചത്. ആളൊഴിഞ്ഞ പറമ്പിലെ തോടിനോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകിട്ട് വീട്ടിൽനിന്ന് പോയതാണ് ജോർജ്കുട്ടി. മൃതദേഹത്തിൽ നിന്ന് അഞ്ച് മീറ്റർ മാറി കാട്ടുപന്നിയുടെ ജഡം കണ്ടെത്തിയിട്ടുണ്ട്. സമീപത്തെ വൈദ്യുതി ലൈനിൽ നിന്ന് കാട്ടുപന്നിയെ വൈദ്യുതാഘാതമേൽപ്പിച്ച് കൊന്നതിന്‍റെ സൂചനയുണ്ട്.



