തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല ഷാ​രോ​ണ്‍ വ​ധ​ക്കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ത​മി​ഴ്‌​നാ​ടി​ന് കൈ​മാ​റ​ണ​മെ​ന്ന് പോ​ലീ​സി​നു നി​യ​മോ​പ​ദേ​ശം. റൂ​റ​ല്‍ എ​സ്പി ഡി.​ശി​ല്‍​പ​യ്ക്കാ​ണ് നി​യ​മോ​പ​ദേ​ശം ല​ഭി​ച്ച​ത്.

കൊ​ലപാതകം ആ​സൂ​ത്ര​ണം ചെ​യ്ത​തും ന​ട​പ്പാ​ക്കി​യ​തും ത​മി​ഴ്‌​നാ​ട്ടി​ല്‍​വ​ച്ചാ​ണ്. കു​റ്റ​കൃ​ത്യം സം​ബ​ന്ധി​ച്ച ഭൂ​രി​ഭാ​ഗം കാ​ര്യ​ങ്ങ​ളും ന​ട​ന്ന​ത് സം​സ്ഥാ​ന​ത്തി​നു പു​റ​ത്താ​യ​തി​നാ​ല്‍ ത​മി​ഴ്‌​നാ​ട് പോ​ലീ​സ് തന്നെ തു​ട​ര​ന്വേ​ഷ​ണം നടത്തുക‍യും കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കുകയും ചെയ്യുന്നതാണ് അ​ഭി​കാ​മ്യ​മെ​ന്ന് നി​യ​മോ​പ​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു.

വി​ചാ​ര​ണ​വേ​ള​യി​ല്‍ കേ​ര​ള പോ​ലീ​സി​ന്‍റെ അ​ധി​കാ​ര​പ​രി​ധി പ്ര​തി​ക​ള്‍ ചോ​ദ്യം ചെ​യ്യാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​ന്വേ​ഷ​ണം കൈ​മാ​റാ​നു​ള്ള നി​ര്‍​ദേ​ശം. അ​തേ​സ​മ​യം കേ​സ് കൈ​മാ​റു​ന്ന​തി​ല്‍ ആ​ശ​ങ്ക​യു​ണ്ടെ​ന്നു കൊ​ല്ല​പ്പെ​ട്ട ഷാ​രോ​ണി​ന്‍റെ അ​ച്ഛ​ന്‍ പ്ര​തി​ക​രി​ച്ചു.

ഷാ​രോ​ണി​ന്‍റെ പെ​ണ്‍​സു​ഹൃ​ത്താ​യ ഗ്രീ​ഷ്മ​യു​ടെ കന്യാകുമാരി രാ​മവർമൻചി​റ​യി​ലെ വീ​ട്ടി​ല്‍​വ​ച്ചാ​ണ് യു​വാ​വി​ന് വി​ഷം ക​ല​ര്‍​ത്തി​യ ക​ഷാ​യം ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ വൃ​ക്ക​യും ക​ര​ളും ത​ക​രാ​റി​ലാ​യ ഷാ​രോ​ണ്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം.

സം​ഭ​വ​ത്തി​ല്‍ ഗ്രീ​ഷ്മ, അ​മ്മ സി​ന്ധു, അ​മ്മാ​വ​ന്‍ നി​ര്‍​മ​ല്‍ കു​മാ​ര്‍ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.