തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രതി ജിതിന് ഉപയോഗിച്ച ഡിയോ സ്കൂട്ടര്‍ കണ്ടെത്തി. കഠിനംകുളത്ത് നിന്നും ക്രൈംബ്രാഞ്ചാണ് സ്കൂട്ടര്‍ കണ്ടെത്തിയത്.
കേസിൽ പോലീസ് തെരയുന്ന യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാന്റെ മുൻ ഡ്രൈവറുടേതാണ് സ്കൂട്ടർ എന്നാണ് വിവരം. സ്കൂട്ടറിന്റെ ഉടമ കഴക്കൂട്ടം സ്വദേശിയായ സുധീഷ് ഇപ്പോൾ വിദേശത്താണ്.
സുഹൈലിന്റെ സഹോദരന്റെ വീട്ടില്‍ നിന്നുമാണ് സ്കൂട്ടര്‍ കണ്ടെത്തിയത്. ക്രൈംബ്രാഞ്ചിന്റെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് സ്കൂട്ടര്‍ കൊണ്ടുപോയി.