തിരുവനന്തപുരം : ക്ഷേത്രങ്ങളുടെ ഉപയോഗമില്ലാത്ത ഭൂമി ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തിനായി ഉപയോഗിച്ചാല്‍ നന്നായിരിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. ദേവസ്വം ബോര്‍ഡുകളുടെ സ്വയംപര്യാപ്തതയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും കേസരി സ്മാരക ട്രസ്റ്റിന്റെ മുഖാഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തില്‍ വിവാദമല്ല സംവാദമാണ് നടക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 2000 ഏക്കര്‍ ഭൂമിയും മലബാര്‍ ദേവസ്വം ബോര്‍ഡിന് 25000 ഏക്കര്‍ ഭൂമിയും ഇത്തരത്തിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. സ്ഥലം നിശ്ചിത വര്‍ഷത്തേക്ക് പാട്ടം നല്‍കിയാല്‍ കെട്ടിടം നിര്‍മ്മിച്ച്‌ വരുമാന സ്രോതസ് ഉണ്ടാക്കി കൈമാറാമെന്ന വ്യവസ്ഥയില്‍ ചിലര്‍ സമീപിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.

അതേസമയം കൊവിഡ് മൂലമുണ്ടായ സാമ്ബത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോ‌ര്‍ഡ് തങ്ങളുടെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ നടവരവായി ലഭിച്ച സ്വര്‍ണം, വെള്ളി ഉരുപ്പടികള്‍ റിസര്‍വ് ബാങ്ക് ബോണ്ടില്‍ നിക്ഷേപിക്കാന്‍ ആലോചിക്കുന്നുവെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.