കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ അനുനയിപ്പിക്കാനാക്കാത്തതിനാല്‍ യു.ഡി.എഫിലെ സീറ്റ് വിഭജന ചര്‍ച്ച വഴിമുട്ടി. സീറ്റിന്‍റെ എണ്ണത്തിലും വെച്ചു മാറ്റത്തിലും ജോസഫ് വിഭാഗവും കോണ്‍ഗ്രസും പരസ്പര വിട്ടുവീഴ്ചയില്ലാത്തതാണ് പ്രശ്നം. ആര്‍.എസ്.പിയുടെ കൈപ്പമംഗലത്തിന് പകരം അമ്പലപ്പുഴയെന്ന ആവശ്യത്തിനും കോണ്‍ഗ്രസ് മറുപടി നല്‍കിയിട്ടില്ല.

കേരള കോണ്‍ഗ്രസിന്‍റെ പിളര്‍പ്പോടെ കോട്ടയം ജില്ലയില്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ കണ്ണുവച്ച കോണ്‍ഗ്രസിന് മുന്നില്‍ വഴങ്ങണ്ടയെന്നാണ് ജോസഫ് ഗ്രൂപ്പിന്‍റെ നിലപാട്. പാല കഴിഞ്ഞാല്‍ അവശേഷിക്കുന്ന ജില്ലയിലെ 8 സീറ്റില്‍ 4 വീതം പങ്കിടാമെന്ന ഫോര്‍മുലയും കോണ്‍ഗ്രസ് തള്ളിയതോടെ തര്‍ക്കം കെട്ടടങ്ങിയില്ല.