ഫിലഡൽഫിയ∙ മാർത്തോമാ സഭയുടെ പരമാധ്യക്ഷൻ ജോസഫ് മാർത്തോമാ മെത്രപൊലീത്തയുടെ വിയോഗത്തിൽ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഫിലഡൽഫിയയിൽ കൂടിയ മീറ്റിങ്ങിൽ അനുശോചനം രേഖപ്പെടുത്തി. ചെയർമാൻ സുമോദ് നെല്ലിക്കാലായുടെ അധ്യക്ഷതയിൽ കൂടിയ വെർച്വൽ മീറ്റിങ്ങിൽ സെക്രട്ടറി സാജൻ വർഗീസ്, ട്രസ്റ്റി രാജൻ സാമുവേൽ, അലക്സ് തോമസ്, ജോഷി കുര്യാക്കോസ്, ജോർജ് ഓലിക്കൽ, ജോബി ജോർജ്, ജീമോൻ ജോർജ്, ഫിലിപ്പോസ് ചെറിയാൻ, റോണി വർഗീസ്, തോമസ് പോൾ, ജോൺ സാമുവേൽ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

കർശന നിലപാടിലൂടെ ധീരമായി എന്നും നിലനിന്നിട്ടുള്ള തിരുമേനിയുടെ വിയോഗം കേരളത്തിന് മാത്രമല്ല പ്രവാസ മലയാളത്തിനാകെ തീരാ നഷ്ടമാണ് എന്ന് സുമോദ് നെല്ലിക്കാല അനുസ്മരിച്ചു. മത സൗഹാർദത്തിനും അതുപോലെ തന്നെ പാവങ്ങളുടെ ഉന്നമനത്തിനും തിരുമേനി നൽകിയിട്ടുള്ള സംഭാവനകൾ വിലമതിക്കാനാകാത്തതാണ്‌.

അദ്ദേഹത്തിന്റെ വേർപാട് ഫിലഡൽഫിയയിലെ സംഘടനകളുടെ സംഘടനയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം അംഗങ്ങളെ വേദനിപ്പിക്കുണ്ടെങ്കിൽ പോലും തിരുമേനി പ്രവർത്തികമാക്കിയിട്ടുള്ള ക്ഷേമ പ്രവർത്തനങ്ങളിൽ അംഗങ്ങൾ പൂർണ സംതൃപ്തി പ്രകടിപ്പിച്ചു.

തിരുമേനിയുടെ വേർപാടിൽ ദുഃഖാർഥരായ സഭയോട് എക്സിക്യൂട്ടിവ് അംഗങ്ങളും അംഗ സംഘടനകളും ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു.